കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ മൂന്നാം ടീം, ലക്ഷ്യം വേണുഗോപാല്‍ അടക്കമുള്ളവര്‍, രാഹുലുമായി ചര്‍ച്ചയില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പരിഷ്‌കരണം രാഹുല്‍ ഗാന്ധി നടപ്പാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ എതിര്‍ക്കാന്‍ ഉറച്ച് സീനിയേഴ്‌സ്. പാര്‍ട്ടിയില്‍ ദക്ഷിണേന്ത്യക്കും യുവാക്കള്‍ക്കും മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നാണ് വാദം. മൂന്നാമതൊരു ടീം കൂടി കോണ്‍ഗ്രസില്‍ സജ്ജമായിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഇതൊന്നും പരിഗണിക്കുന്നില്ല. സീനിയേഴ്‌സിനെ പൂട്ടാനുറച്ച് അദ്ദേഹം മുന്നോട്ട് പോവുകയാണ്. എന്നാല്‍ ആനന്ദ് ശര്‍മ അടക്കമുള്ളവര്‍ പരസ്യമായി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരിടാന്‍ യുവതുര്‍ക്കികളും സജ്ജമാണ്.

രാഹുലിന്റെ ടീം ശരിയല്ല

രാഹുലിന്റെ ടീം ശരിയല്ല

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്ത നേതാക്കളാണ് രാഹുലിന്റെ ടീമില്‍ അധികവും ഉള്ളതെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. കെസി വേണുഗോപാല്‍, രാജീവ് സതവ് എന്നിവരൊക്കെ രാജ്യസഭയിലെത്തിയ സാഹചര്യമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും സോണിയയുടെയും കാലത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരായിരുന്നു നേതാക്കള്‍. രാഹുലിന്റെ ടീമില്‍ അത്തരത്തിലുള്ള ഒരു നേതാവിനെ കാണിച്ച് തരണമെന്നാണ് സീനിയര്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പാര്‍ട്ടിയുമായി ഏറ്റുമുട്ടലിനില്ല

പാര്‍ട്ടിയുമായി ഏറ്റുമുട്ടലിനില്ല

സോണിയാ ഗാന്ധിയുമായി ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്ന് കപില്‍ സിബലും ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പിന്നില്‍ നിന്ന് രാഹുല്‍ നടത്തുന്ന പോരാട്ടങ്ങളോട് കടുത്ത വിയോജിപ്പാണ് സിബലിനുള്ളത്. നേതാക്കളോടൊന്നും ചര്‍ച്ച ചെയ്യാതെ പാര്‍ലമെന്റില്‍ പുതിയ നേതാക്കളെ നിയമിച്ചതും ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. കെസി വേണുഗോപാലിനെയാണ് ഇവര്‍ പ്രശ്‌നക്കാരനായി കാണുന്നത്. കത്ത് ചര്‍ച്ച ചെയ്യുന്നതിന്റെ തലേദിവസം പ്രശ്‌നങ്ങള്‍ കടുപ്പിച്ചത് വേണുഗോപാലാണെന്ന് ഇവര്‍ പറയുന്നു.

Recommended Video

cmsvideo
List of modi made disasters in india | Oneindia Malayalam
ദക്ഷിണേന്ത്യയുടെ സാന്നിധ്യം

ദക്ഷിണേന്ത്യയുടെ സാന്നിധ്യം

ദക്ഷിണേന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുമുള്ള നേതാക്കളോടാണ് രാഹുല്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഇതാണ് സിബലിനെ അടക്കം ചൊടിപ്പിക്കുന്നത്. കെസി മത്സരിക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസില്‍ തുടരുന്നത് വലിയ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എകെ ആന്റണിയുടെ സാന്നിധ്യവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാണിക്കം ടാഗോറും ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാഹുലിന്റെ ടീമില്‍ ഇടംപിടിച്ച നേതാവാണ്. ഇവരാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇടഞ്ഞത് ഫോണ്‍ വിളിയില്‍

ഇടഞ്ഞത് ഫോണ്‍ വിളിയില്‍

വര്‍ക്കിംഗ് കമ്മിറ്റിയുള്ള ദിവസത്തിന്റെ തലേന്ന് വേണുഗോപാല്‍ പരമാവധി സീനിയര്‍ നേതാക്കളെ അടര്‍ത്തിയെടുത്ത് രാഹുലിനൊപ്പം നിര്‍ത്തിയിരുന്നു. ജൂനിയര്‍ നേതാക്കളെ പരമാവധി വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭാഗമാക്കിയത് കെസിയുടെ തന്ത്രമായിരുന്നു. ഇത്തരത്തില്‍ കത്തയച്ചവര്‍ക്കെതിരെ കൃത്യമായ പ്ലാനിംഗോടെ നടത്തിയ ആക്രമണം വേണുഗോപാലിന്റെ തന്ത്രമായിരുന്നു. ഒറ്റയടിക്ക് രാഹുലില്‍ നിന്നും സോണിയയില്‍ നിന്നും ഇവര്‍ അകലുകയും ചെയ്തു. കോണ്‍ഗ്രസില്‍ മാറ്റം വന്നാല്‍ വേണുഗോപാല്‍ തെറിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്ന് കപില്‍ സിബല്‍ അടക്കമുള്ളവര്‍ പറയുന്നു.

ഞങ്ങള്‍ കുടിയാന്മാരല്ല

ഞങ്ങള്‍ കുടിയാന്മാരല്ല

കോണ്‍ഗ്രസിന്റെ സഹ ഉടമകളാണ് ഞങ്ങള്‍. കത്തയച്ചത് ആ അവകാശത്തിലാണെന്ന് ആനന്ദ് ശര്‍മ പറയുന്നു. ചിലര്‍ ഞങ്ങള്‍ കുടിയാന്മാരാണെന്ന അവകാശത്തിലാണ് ചിലര്‍ സംസാരിച്ചത്. ചില കണക്കുകള്‍ ഞാന്‍ പറയാം. 2009ല്‍ കോണ്‍ഗ്രസ് 11.92 കോടി വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് ഇത് 7.80 കോടി മാത്രമായിരുന്നു. 2014ല്‍ 10 കോടി പുതിയ വോട്ടര്‍മാര്‍ വന്നു. ബിജെപിയുടെ വോട്ട് 17.60 കോടിയായി വര്‍ധിച്ചു. 2019ല്‍ എട്ടരകോടി പുതിയ വോട്ടര്‍മാര്‍ വന്നു.അതില്‍ അഞ്ചരകോടിയും ബിജെപിക്കാണ് പോയത്. കോണ്‍ഗ്രസ് ഇപ്പോഴും 2009ലെ അതേ അവസ്ഥയില്‍ നില്‍ക്കുകയാണ്. അതാണ് പാര്‍ട്ടിയില്‍ ഉള്ളവര്‍ മനസ്സിലാക്കേണ്ടതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

മൂന്നാം ടീം

മൂന്നാം ടീം

സോണിയയുടെയും രാഹുലിന്റെയും ടീമില്‍ അല്ലാതെ നില്‍ക്കുന്നവരാണ് ഇവര്‍. ഇതില്‍ ടീം രാഹുലില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്നവരും സീനിയര്‍ നേതാക്കളുമുണ്ട്. കോണ്‍ഗ്രസില്‍ കൂടുതല്‍ സ്വാധീനം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ആസാദും ശര്‍മയും പറയുന്നു. കോണ്‍ഗ്രസില്‍ തോല്‍വിയുടെ കാരണവും പൊളിച്ചെഴുത്തും വേണമെന്ന് ആദ്യം പറഞ്ഞത് മന്‍മോഹന്‍ സിംഗാണെന്ന കാര്യം ടീം രാഹുല്‍ മറക്കേണ്ടെന്നും ഇവര്‍ സൂചിപ്പിച്ചു.

രാഹുല്‍ മാറില്ല

രാഹുല്‍ മാറില്ല

വേണുഗോപാല്‍ സീനിയേഴ്‌സിനെ രാഹുലില്‍ നിന്ന് പരമാവധി അകറ്റിയിട്ടുണ്ട്. ഇവരുമായി നല്ല അടുപ്പം പുലര്‍ത്തുന്നവര്‍ മാത്രമേ രാഹുലുമായി നല്ല രീതിയില്‍ പോകാനാവൂ. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഏറ്റവുമധികം യുവാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഷാഫി പറമ്പിലിനെ പോലുള്ള നേതാക്കള്‍ക്ക് വൈകാതെ തന്നെ ദേശീയ തലത്തിലേക്ക് പ്രമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം ഒരു കമ്മിറ്റിയിലേക്കും നിയമനങ്ങളിലേക്കും വിമത നേതാക്കളെ പരിഗണിക്കാതെ തളര്‍ത്താനാണ് രാഹുലിന്റെ നിലപാട്.

English summary
congress have a third team in making, rahul gandhi may avoid its leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X