കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ ചോദ്യം ചെയ്ത് ആപ്പ് എംഎല്‍എമാര്‍

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത് പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ എം എല്‍ എമാര്‍ രംഗത്ത്. രോഹിണിയിലെ എം എല്‍ എയായ രാജേഷ് ഗാര്‍ഗ് ആണ് പാര്‍ട്ടി നേതാവിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. നേരത്തെ ഇതേ ആരോപണം ഉന്നയിച്ച് ആപ്പിന്റെ പ്രമുഖ നേതാവായ ഷാസിയ ഇല്‍മി പാര്‍ട്ടി വിട്ടിരുന്നു.

ദില്ലിയില്‍ പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തെയാണ് രാജേഷ് ഗാര്‍ഗ് ചോദ്യം ചെയ്യുന്നത്. ദില്ലിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആയിരം കോടി രൂപയുടെ ചെലവ് വരും. അത് ജനങ്ങളുടെ നികുതിപ്പണമാണ്. ദില്ലി നിയമസഭ പിരിച്ചുവിടാന്‍ കെജ്രിവാള്‍ ആവശ്യപ്പെടുന്നതിനെയും ഗാര്‍ഗ് ചോദ്യം ചെയ്യുന്നു.

aap

സ്വരാജിന് വേണ്ടി വാദിക്കുന്നവരാണ് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ തിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് ജനങ്ങളോട് ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ വ്യക്തമായ ഒരു സന്ദേശം കിട്ടുമായിരുന്നു. അരവിന്ദ് കെജ്രിവാളിനെ പിന്തുണക്കുന്ന നേതാവായാണ് ഗാര്‍ഗ് അറിയപ്പെടുന്നത്. മുതിര്‍ന്ന എ എ പി നേതാക്കളാരും ഗാര്‍ഗിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ആപ്പ് എം എല്‍ എ വിനോദ് കുമാര്‍ ബിന്നിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. ലക്ഷ്മി നഗറിലെ എം എല്‍ എയാണ് ബിന്നി. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ തല പൊക്കാന്‍ തുടങ്ങിയത്. ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ച കെജ്രിവാളിന് വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

English summary
Aam Aadmi Party MLA has questioned Arvind Kejriwal about the internal party democracy and also on whether the former Chief Delhi Minister should have consulted people on conducting fresh polls in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X