Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനലോക്പാല്‍: ആപ്പിനെതിരെ കോണ്‍ഗ്രസ്

ദില്ലി: ജനലോക്പാല്‍ ബില്ലിന്റെ പേരില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ദില്ലിയിലെ ജനങ്ങളെ പറ്റിക്കുകയാണ് എന്ന് കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയക്കാതെയാണ് ദില്ലി മന്ത്രിസഭ ജനലോക്പാല്ലിന് അംഗീകാരം നല്‍കിയതായി അവകാശപ്പെടുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ദില്ലി സര്‍ക്കാരിന് ബില്‍ അംഗീകരിക്കാന്‍ സാധിക്കൂ.

ഇക്കാര്യം മറച്ചുവെച്ച് കെജ്രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. ആം ആദ്മി എം എല്‍ എമാര്‍ ജനലോക്പാല്‍ ബില്‍ എന്ന പേരില്‍ രാഷ്ട്രീയക്കളി കളിക്കുകയാണ്. രാജ്യത്തെ വ്യവസ്ഥാപിത രാഷ്ട്രീയം തകര്‍ക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിന് അപകടകരമാണ് - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകേഷ് ശര്‍മ പറഞ്ഞു.

jan-lokpal-bill

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് ദില്ലി സര്‍ക്കാര്‍ ജനലോക്പാല്ലിന് അംഗീകാരം നല്‍കിയത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ജനലോക്പാല്‍ ബില്‍. മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരിധിയില്‍ വരുന്ന തരത്തിലാണ് ജന ലോക്പാല്‍ ബില്ലിന്റെ രൂപകല്‍പനയെന്ന് മന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എമാരും ജനലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരും. അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ സംരക്ഷിക്കാനും കുറ്റം തെളിഞ്ഞാല്‍ കര്‍ശന ശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥകള്‍ ദജനലോക്പാല്‍ ബില്ലിലുണ്ട്. ഫെബ്രുവരി പതിനാറിന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പ്രത്യേക മന്ത്രിസഭായോഗോത്തിലായിരിക്കും ബില്‍ പാസാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+