കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുകോടിയുടെ കറുപ്പുമായി പിടിയില്‍

Google Oneindia Malayalam News

ദില്ലി: ഒരു കോടി രൂപയോളം വില മതിക്കുന്ന കറുപ്പുമായി 28 കാരനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ആലിപൂര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റ് പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഹെറോയിനാക്കി മാറ്റിയ ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ് കറുപ്പ് കടത്തിക്കൊണ്ടുവന്നതെന്ന് പിടിയിലായ ചെറുപ്പക്കാരന്‍ പോലീസില്‍ മൊഴി നല്‍കി.

ടെലഫോണില്‍ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എ സി പി മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ഏതാണ്ട് അഞ്ച് കിലോയോളം കറുപ്പാണ് റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിരിക്കുന്നത്.

delhi-map

ദില്ലിയിലും പഞ്ചാബിലും വിതരണം ചെയ്യാന്‍ വേണ്ടിയാണ് സാധനം കൊണ്ടുവന്നിരിക്കുന്നതെന്ന് ഇയാള്‍ സമ്മതിച്ചതായി അഡീഷണല്‍ സി പി രവീന്ദ്ര യാദവ് പറഞ്ഞു. 28 കാരനായ ഗുര്‍പ്രീതാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. 2007 - 08 ല്‍ ദില്ലിയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്താണ് മയക്കുമരുന്ന് സംഘങ്ങളുമായി ഇയാള്‍ ബന്ധത്തിലാകുന്നത്.

തുടര്‍ന്ന് രാജസ്ഥാനില്‍ നിന്നും മയക്കുമരുന്ന് കടത്താനുള്ള ഏജന്റായി മാറുകയായിരുന്നു ഇയാള്‍. ദില്ലി, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ഇയാള്‍ പ്രധാനമായും മയക്കുമരുന്ന് കടത്തിയിരുന്നത്. വിവാഹിതനായ ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് സംഘത്തില്‍ ചേര്‍ന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

English summary
A 28-year-old man was arrested with opium worth Rs 1 crore in international market from Alipur area of northwest Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X