കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷൻ വെസ്റ്റ് എൻഡ്; അഴിമതി കേസില്‍ ജയ ജയ്റ്റ്‌ലിക്ക് നാല് വർഷം തടവുശിക്ഷയും 1 ലക്ഷം രൂപ പിഴയും

Google Oneindia Malayalam News

ദില്ലി: പ്രതിരോധ ഇടപാടിലെ അഴിമതിക്കേസില്‍ സമത പാര്‍ട്ടി മുന്‍ അധ്യക്ഷ ജയ ജറ്റ്ലിക്ക് ദില്ലി കോടതി നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 2000-01 ലാണ് കേസിനാസ്പദമായ വെളിപ്പെടുത്തല്‍ ഉണ്ടാവുന്നത്. ജയയുടെ പാര്‍ട്ടിയംഗമായിരുന്ന ഗോപാല്‍ പച്ചേര്‍വാള്‍ , മേജര്‍ ജനറല്‍ (റിട്ട) എസ്പി മുര്‍ഗായി എന്നിവര്‍ക്കും കോടതി നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്ന് പേരും ഒരു ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ആർമിക്ക് ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ വാങ്ങാനുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്. ഇടപാടിനായി ജയ ജയ്റ്റ്ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. ജയ ജയ്റ്റ്ലി അടക്കമുള്ള മൂന്ന് പ്രതികൾക്കും അഴിമതിയിലും ഗൂഢാലോചനയിലും പങ്കുള്ളതായാണ് കോടതി കണ്ടെത്തി. ജയ ജയ്റ്റ്ലിക്ക് ഏഴ് വർഷമെങ്കിലും തടവുശിക്ഷ വിധിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.

 jayajaitly-

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ക്ഷണപ്രകാരമാണ് സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ സജീവമായ ജയ ജറ്റ്ലി ജനതാ പാർട്ടിയിലെത്തിയെത്തുന്നത്. പിന്നീട് ഫെർണാണ്ടസിനൊപ്പം ജനതാദളിലേയ്ക്ക് ചേക്കേറിയ ജനത സമത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന് പേരുള്ള തെഹൽക്കയുടെ ഒളിക്യാമറ ഓപ്പറേഷനായിരുന്നു ജയയെ കുടുക്കിയത്.

പ്രതിരോധ ഇടപാടുകരനായി തെഹല്‍ക സംഘം ജയ ജയ്റ്റിലി അക്കമുള്ള സമത പാര്‍ട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. ജയ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായി. പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത് എന്നത് വിഷയത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് 2001 മാര്‍ച്ച് 16 പ്രതിരോധ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു.

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീയെ രക്ഷിച്ച് സിപിഎം നേതാവ് റെജി , അഭിമാനമെന്ന് കോടിയേരിമണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീയെ രക്ഷിച്ച് സിപിഎം നേതാവ് റെജി , അഭിമാനമെന്ന് കോടിയേരി

' ബാലഭാസ്‌കറിന്റെ മരണം സിബിഐയ്ക്ക് വിട്ട പിണറായി എന്തുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വിട്ടില്ല '' ബാലഭാസ്‌കറിന്റെ മരണം സിബിഐയ്ക്ക് വിട്ട പിണറായി എന്തുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വിട്ടില്ല '

 ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ല ; ഹോട്ടൽ ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ല ; ഹോട്ടൽ ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

English summary
operation west end; delhi Court awards 4-yr jail to Jaya Jaitly and 2 others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X