ദില്ലിയില്‍ ഫോട്ടോഗ്രാഫറെ പോലീസ് കരണത്തടിച്ചു
ദില്ലി: പത്ര ഫോട്ടോഗ്രാഫറെ ദില്ലിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കരണത്തടിച്ചു. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിനടുത്ത് വെച്ചാണ് ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റത്. ഡെയ്‌ലി ട്രിബ്യൂണിന്റെ ഫോട്ടോഗ്രാഫറെയാണ് പോലീസ് കോണ്‍സ്റ്റബിളായ സന്ദീപ് കരണത്തടിച്ചത്.
രാജ്ഘട്ടിനടുത്ത് കൂടി കടന്നുപോകുകയായിരുന്ന ആനയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഫോട്ടോഗ്രാഫര്‍. ഇതിനിടെയില്‍ കടന്നുവന്ന പോലീസ് കോണ്‍സ്റ്റബിള്‍ ഫോട്ടോഗ്രാഫറോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അഞ്ച് പോലീസുകാരും ഒട്ടേറെ ഫോട്ടോഗ്രാഫര്‍മാരും നോക്കിനില്‍ക്കേയാണ് പോലീസ് കോണ്‍സ്റ്റബിള്‍ സന്ദിപ് ഡെയ്‌ലി ട്രിബ്യൂണിന്റെ ഫോട്ടോഗ്രാഫറുടെ കരണത്തടിച്ചത്. തടയാന്‍ ശ്രമിച്ച മറ്റ് പോലീസുകാരെ തള്ളിമാറ്റിയ കോണ്‍സ്റ്റബിള്‍ സന്ദീപ് ഫോട്ടോ ജേര്‍ണലിസ്റ്റിനെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
ഫോട്ടോയെടുക്കുന്നതിനിടെ പോലീസിന്റെ നിര്‍ദ്ദേശം ശ്രദ്ധിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത് എന്നാണ് പോലീസ് സംഭവം വിശദീകരിക്കുന്നത്. പോലീസ് കോണ്‍സ്്റ്റബിളിന്റെ അടിയേറ്റ ഫോട്ടോഗ്രാഫര്‍ ക്യാമറയടക്കം റോഡിലേക്ക് തെറിച്ചുവീണു.
പത്രപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച പോലീസ് കോണ്‍സ്റ്റബിളിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.












Click it and Unblock the Notifications