Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കലാപത്തില്‍ യുവാവിന്‍റെ കൈ നഷ്ടപ്പെട്ടു; 'ആക്സിഡന്‍റ്' എന്ന് പൊലീസ് എഫ് ഐ ആര്‍

ദില്ലി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ വലത് കൈയും ഇടതുകൈയിലെ വിരലുകളും നഷ്ടപ്പെട്ട യുവാവിന്‍റെ വാദങ്ങള്‍ തള്ളി പൊലീസിന്‍റെ എഫ്ഐആര്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ പ്രകാരം ഓൾഡ് മുസ്തഫാബാദിൽ നിന്നുള്ള 22 കാരനായ യുവാവിന് പരിക്ക് പറ്റിയത് ' ഒരു അപകടത്തില്‍' നിന്നാണെന്നാണ്. കേസിന്റെ വസ്‌തുതകള്‍ പരിശോധിക്കാതെ തെറ്റായ എഫ്‌ഐ‌ആർ ആണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇതിന്റെ പകർപ്പ് ഇതുവരെ പോലീസിന് ലഭ്യമാക്കിയിട്ടില്ലെന്നും ആക്രമത്തിന് ഇരയായ അക്രം ഖാന്‍ എന്ന യുവാവ് വ്യക്തമാക്കുന്നു.

ശാസ്ത്രി പാർക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ ഒരു അപകടമാണെന്നാണ് എഫ്ഐആര്‍ വിവരിക്കുന്നത്. ഫെബ്രുവരി 24 ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തേമയ്ക്കായി താൻ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും അതിനോടകം കലാപം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അവിടെ എത്താന്‍ കഴിഞ്ഞില്ലെന്നും അക്രം ഖാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.

 delhi

'ഞാൻ ഭജൻപുര മസാറിനടുത്തെത്തിയപ്പോൾ ഒരു ഹിന്ദു ജനക്കൂട്ടം എന്നെ ആക്രമിച്ചു. ഞാൻ ജീവനും കൊണ്ട് ഓടുമ്പോള്‍ മോഹൻ നഴ്സിംഗ് ഹോമിന് മുകളിൽ നിന്ന് ഒരാള്‍ ബോംബ് എറിയുകയും അത് എന്റെ അടുത്ത് പതിക്കുകയും ചെയ്തു. ഞാൻ അബോധാവസ്ഥയിലായി, പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ മെഹര്‍ ആശുപത്രിയിലായിരുന്നു'-അക്രം പറയുന്നു.

പ്രാഥമിക വൈദ്യസഹായം ലഭിച്ച ശേഷം തന്നെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം കഴിഞ്ഞ് വലതുകാൽ മുറിച്ചുമാറ്റി. അണുബാധ മൂലം മാർച്ചിൽ ഇടതുകൈയിലെ ചൂണ്ടുവിരലും മുറിച്ചുമാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഒരു അപകടത്തെ കുറിച്ച് വിവരം ലഭിച്ചതിനെ കുറിച്ച് ജിടിബി ആശുപത്രിയിലേക്ക് പൊലീസ് പോയിരുന്നെന്നും ഇതുപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമാണ് പൊലീസ് വ്യക്താമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+