പാലക്കാട് സ്കൂൾ വിദ്യാർഥിക്ക് മർദനം; ആക്രമിച്ചത് സഹപാഠിയുടെ അച്ഛൻ
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം. സഹപാഠിയുടെ അച്ഛനാണ് പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചത് .കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മർദനമേറ്റ കുട്ടിയുടെ അച്ഛൻ ബസ് വടക്കഞ്ചേരി സ്റ്റാൻഡിൽ വെച്ച് വിദ്യാർഥിയെ മർദിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകി.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വടക്കഞ്ചേരി ബസ്സ്റ്റാൻഡിൽ വെച്ച് വിദ്യാർഥിക്ക് മർദനമേറ്റത്. സ്കൂൾ കഴിഞ്ഞ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിയെ പിന്നാലെ ഓടിയെത്തിയ ആൾ മർദ്ദിക്കുകയായിരുന്നു. പരിസരത്ത് കിടന്ന പിക്കപ്പ് വാനിൽ ചേർത്ത് വെച്ച് വിദ്യാർഥിയെ മർദിക്കുന്നതും കുട്ടി നിലത്ത് വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
തലമുടി അമിതമായി കൊഴിയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ...
തുടർന്ന് ഓടികൂടിയ ആളുകാണ് സഹപാഠിയുടെ പിതാവിനെ പിടിച്ച് മാറ്റിയത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കുട്ടിയുടെ മാതാപിതാക്കൾ സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ഇന്ന് രാവിലെയോടെ ഇവർ പോലീസിൽ പരാതി നൽകി. വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും നടന്നിരുന്നതായാണ് സൂചന. ഇതിന് പിന്നാലെയാണ് ഇതിൽ ഒരു കുട്ടിക് നേരെയുള്ള സഹപാഠിയുടെ പിതാവിന്റെ മർദനം.
ജില്ലയിൽ കഴിഞ്ഞ ദിവസം പട്ടാമ്പിയിലും വിദ്യാർഥികളുടെ കൂട്ടത്തല്ല് ഉണ്ടായിരുന്നു. പട്ടാമ്പി പോലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു. പോലീസ് എത്തിയാണ് വിദ്യാർഥികളെ പിടിച്ച് മാറ്റിയത്. പ്ലസ് ടു വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പോലീസ് എത്തിയതില്‍ തല്ല് അധിക നേരം നീണ്ടുനിന്നില്ല. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയാണ് വിട്ടയച്ചത്.
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications