പാലക്കാട് രണ്ടിടത്ത് ഉരുൾപൊട്ടൽ;മംഗലം, കാഞ്ഞിരപ്പുഴ,മീങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു
പാലക്കാട്: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മംഗലം, കാഞ്ഞിരപ്പുഴ,മീങ്കര ഡാമിന്റെ ഷട്ടറുകൾ ആണ് ഉയർത്തിയത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.ഇന്ന് രാവിലെ ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.85 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.

മംഗലം ഡാമിലെ ഷട്ടറിലൂടെയുള്ള ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മംഗലം ഡാമിന്റെ ജലനിരപ്പ് റൂൾ കർവ് പ്രകാരം ക്രമീകരിക്കുന്നതിനായി ജൂലൈ 8 മുതൽ തുറന്നിരിക്കുകയാണ്. ചെറുകുന്നം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. ഡാമിന്റെ നിലവിലെ ജലനിരപ്പ് 77.190 മീറ്ററാണ്. പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്.
മഴ കനത്തതോടെ ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. വടക്കഞ്ചേരി വണ്ടാഴിയിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. നെല്ലിയാമ്പതിയിൽ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത്. ചുരം പാതയിൽ മരപ്പാലത്തിന് മുകൾ ഭാഗത്തും മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദ യാത്ര പൂർണ്ണമായും നിരോധിച്ചതായി ജില്ലാ ഭരണകുടം അറിയിച്ചു. 5 വരെ പറമ്പിക്കുളത്തേക്കുള്ള വിനോദയാത്രയും നിരോധിച്ചിട്ടുണ്ട്.അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതൽ പിറ്റേന്ന് ആറ് വരെയുള്ള രാത്രി സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായും ജില്ലാ ഭരണകുടം അറിയിച്ചു.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ
നൂറടി, ഗായത്രി പുഴകളികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി.
നിലവിൽ നെല്ലിയാമ്പതിയിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ഏഴ് കുടുംബങ്ങളിലെ 25 പേരെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത് മൂന്ന് ദിവസത്തേക്ക് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ
1.പാലക്കാട് - 0491 2505770
2.ചിറ്റൂർ - 0492 3224740
3. ആലത്തൂർ - 04922 222324
4. പട്ടാമ്പി - 0466 2214300
5. ഒറ്റപ്പാലം - 0466 2244322
6. മണ്ണാർക്കാട് - 0492 4222397
7. അട്ടപ്പാടി - 9846243440, 6282905701
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ












Click it and Unblock the Notifications