• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണം

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫില്‍ അധികം തര്‍ക്കങ്ങളില്ലാതെ പരിഹരിച്ചത് മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജനമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ട സാഹചര്യത്തില്‍ അധികം വരുന്ന ഇരുപതിലേറെ സീറ്റുകളില്‍ 6 എണ്ണം തങ്ങള്‍ക്ക് വിട്ട് തരണം എന്നായിരുന്നു ലീഗിന്റെ ആവശ്യം. 2016 ല്‍ മത്സരിച്ച 24 സീറ്റുകളോടൊപ്പം 6 സീറ്റുകള്‍ അധികമായി നേടി 30 സീറ്റില്‍ മത്സരിക്കാനായിരുന്നു ലീഗ് ലക്ഷ്യമിട്ടത്.

എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 3 സീറ്റ് എന്നതിലേക്ക് ലീഗ് ഒതുങ്ങി. കോങ്ങാട്, കൂത്തുപറമ്പ്, പേരാമ്പ്ര സീറ്റുകളായിരുന്നു ലീഗിന് വിട്ടുകിട്ടയത്. കോങ്ങാട് സീറ്റിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ ലീഗിനുള്ളിലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലും അതൃപ്തിയുണ്ടായിരുന്നു. ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷവും ഈ അതൃപ്തി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പാലക്കാട് ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം.

അലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്കഅലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്ക

കോങ്ങാട് നിയോജക മണ്ഡലം സീറ്റ് യു ഡി എഫ് നേതൃത്വം

കോങ്ങാട് നിയോജക മണ്ഡലം സീറ്റ് യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗില്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണ് പാര്‍ട്ടി പാലക്കാട് ജില്ലാ നേതൃയോഗം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പില്‍ ഘടകക്ഷിയുടെ ഭാഗത്ത് നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിക്കുന്ന നയരൂപീകരണ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി

പാര്‍ട്ടി യു ഡി എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്

ജില്ലയില്‍ മണ്ണാര്‍ക്കാടാണ് മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ്. ഇതിന് പുറമെ പട്ടാമ്പിയായിരുന്നു പാര്‍ട്ടി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പട്ടാമ്പിക്ക് പകരം കോങ്ങാട് അടിച്ചേല്‍പ്പിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിന് പോലും ഇതില്‍ പോരായ്മകള്‍ ഉണ്ടായി. മണ്ഡലത്തില്‍ യുസി രാമനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് പോലും പത്രങ്ങളിലൂടെയാണ് ജില്ലാ കമ്മിറ്റി അറിഞ്ഞത്. ഇത് ​അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.

രണ്ട് പഞ്ചായത്തില്‍ മാത്രമാണ് മുസ്ലിം ലീഗിന് സ്വാധീനമുള്ളത്

ചില നേതാക്കള്‍ പരസ്യമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നുവെങ്കിലും പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായി ഒത്തുപോവാന‍് തീരുമാനിക്കുകയായിരുന്നെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. 9 പഞ്ചായത്തുകള്‍ ഉള്ള മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തില്‍ മാത്രമാണ് മുസ്ലിം ലീഗിന് സ്വാധീനമുള്ളത്. ബാക്കി ഏഴിടങ്ങളില്‍ പ്രാതിനിധ്യം പേരിന് മാത്രമാണ്. ഘടകക്ഷിയിലെ സ്ഥാനാര്‍ത്ഥി 70 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സീറ്റ് ലീഗിന് ലഭിച്ചത്.

ഘടകക്ഷിയില്‍ നിന്നും കാര്യമായ സഹകരണം തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല

ഇത് രണ്ട് പാര്‍ട്ടികള്‍ക്കും ഇടയിലെ സഹകരണത്തില്‍ വിള്ളലുണ്ടാക്കി. ഘടകക്ഷിയില്‍ നിന്നും കാര്യമായ സഹകരണം തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. സീറ്റ് ഏറ്റെടുത്തതിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ജില്ലാ കമ്മറ്റിയുടെ അഭിപ്രായം സംസ്ഥാന കമ്മിറ്റി വേണ്ടത്ര പരിഗണിച്ചില്ലെന്ന പരോക്ഷ വിമര്‍നമാണ് സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗത്തില്‍ നടന്നത്.

മണ്ഡലത്തില്‍ 2016 ല്‍ നേടിയ വോട്ടുകള്‍ പോലും

ലീഗ് സീറ്റ് ഏറ്റെടുത്തതോടെ മണ്ഡലത്തില്‍ 2016 ല്‍ നേടിയ വോട്ടുകള്‍ പോലും നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നില്ല. 27219 വോട്ടുകള്‍ക്കാണ് യുസി രാമനെ എല്‍ഡിഎഫിലെ കെ ശാന്തകുമാരി പരാജയപ്പെടുത്തില്‍. ശാന്തകുമാരിക്ക് 67881 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 40662 വോട്ടുകള്‍ മാത്രമായിരുന്നു രാമന് നേടാന്‍ സാധിച്ചത്. 2016 ല്‍ കോണ്‍ഗ്രസിന് വേണ്ടി പന്തളം സുധാകരന്‍ മത്സരിച്ചപ്പോള്‍ 13271 വോട്ടുകളായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെവി വിജയദാസിന്റെ ഭൂരിപക്ഷം.

കോങ്ങാടിന് പകരം പട്ടാമ്പി കിട്ടിയിരുന്നെങ്കില്‍

കോങ്ങാടിന് പകരം പട്ടാമ്പി കിട്ടിയിരുന്നെങ്കില്‍ ലീഗിനും യുഡിഎഫിനും ജില്ലയില്‍ ഒരു സീറ്റ് അധികം ലഭിക്കുമായിരുന്നു. എന്നാല്‍ ആ സാഹചര്യം ഉണ്ടായില്ല. പട്ടാമ്പി സീറ്റില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങല്‍ നടത്താന്‍ പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസിനോടൊപ്പം തന്നെ ശക്തമാണ് മുസ്ലിം ലീഗ്. ഭൂരിപക്ഷം പഞ്ചായത്തുകളിലും നിര്‍ണ്ണായക സാന്നിധ്യവും. ഇത്തവണ പറ്റിയ പാളിച്ച അടുത്ത തവണയും തുടരരുതെന്ന നിര്‍ദേശവും ജില്ലാ നേതൃത്വം മുന്നോട്ട് വെക്കുന്നു.

പ്രാദേശിക കോണ്‍ഗ്രസ് ഘടകങ്ങളും

കോങ്ങാട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിലെ പ്രാദേശിക കോണ്‍ഗ്രസ് ഘടകങ്ങളും പരസ്യമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പോഷക സംഘടന നേതാക്കളും പ്രവര്‍ത്തരും യോഗം ചേര്‍ന്ന് രാജി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഡിസിസി സെക്രട്ടറിമാരായ സി. അച്യുതൻ നായർ, എംഎൻ ഗോകുൽദാസ്, ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്‍റ്​ സിഎൻ ശിവദാസൻ, മണ്ഡലം യുഡിഎഫ് ചെയർമാൻ ആന്റണി മതിപ്പുറം എന്നിവരായിരുന്നു പ്രതിഷേധത്തിന് മുന്‍ നിരയില്‍ നിന്നത്. പ്രതിഷേധം പൊട്ടിത്തെറിയിലേക്ക് എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ചില്ല എന്നതിലേക്കാണ് ലീഗ് വിമര്‍ശനം വിരല്‍ ചൂണ്ടുന്നത്.

പാലക്കാട് ജില്ലയില്‍ യുഡിഎഫിന് ഇത്തവണ കനത്ത പരാജയം

പാലക്കാട് ജില്ലയില്‍ യുഡിഎഫിന് ഇത്തവണ കനത്ത പരാജയമാണ് നേരിടേണ്ടി വന്നതെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. അഞ്ചിലേറെ സീറ്റുകളില്‍ ജില്ലയില്‍ ഇത്തവണ മുന്നണി വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2 സീറ്റില്‍ ഒതുങ്ങി. പാലക്കാടും മണ്ണാര്‍ക്കാടുമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ശക്തമായ മത്സരത്തിനൊടുവിലാണ് രണ്ട് മണ്ഡലങ്ങളും നിലനിര്‍ത്തിയത്. ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങല്‍ നടത്തിയില്ലെങ്കില്‍ ഭാവിയില്‍ ഇവിടെയും വെല്ലുവിളി ഉയരാനുള്ള സാഹചര്യം ശക്തമാണ്. 2016 ല്‍ 17483 വോട്ടിന് വിജയിച്ച പാലക്കാട് ഇത്തവണ 3859 വോട്ട് ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പിലിന് ലഭിച്ചത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥി ബല്‍റാമിന്റെ പരാജയത്തിന് കാരണം

മാര്‍ക്സസിസ്റ്റ്-ഫാഷിസ്റ്റ് കൂട്ടുകെട്ടാണ് തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബല്‍റാമിന്റെ പരാജയത്തിന് കാരണമെന്നും ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടന്നപ്പോള്‍ ഇടതുപക്ഷം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നും ലീഗ് ആരോപിക്കുന്നു. അംഗങ്ങള്‍ പ്രകടിപ്പിച്ച വികാരം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയാണ് പ്രതിനിധികള്‍ മടങ്ങിയത്.

കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന

cmsvideo
  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
  English summary
  If Pattambi had get, it would have won three seats in Palakkad district: iuml
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X