പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൈപ്പ് വെള്ളത്തിലെ ആന്റി ക്ലൈമാക്സ്; സമ്മർദ്ദം ചെലുത്തി പറയിച്ചതാകാമെന്ന് വിടി ബൽറാം

Google Oneindia Malayalam News

പാലക്കാട്; തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന സിപിഎം നേതാവ് എംബി രാജേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് വിടി ബൽറാം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേ പൈപ്പിൽ നിന്നും വെള്ളം കുടിച്ച് കൊണ്ടായിരുന്നു ബൽറാമിന്റെ മറുപടി. എന്നാൽ പ്രദേശവാസികൾ എംഎൽഎയുടെ വാദങ്ങൾ തള്ളിപ്പറയുന്ന രണ്ടാം വിഡിയോ എംബി രാജേഷ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിക്കുകയാണ് ബൽറാം. രണ്ടാം വിഡിയോ സമ്മർദ്ദം ചെലുത്തി രാജേഷ് ചെയ്യിതാകാം എന്നാണ് ബൽറാമിന്റെ ആരോപണം.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

xpathu-balram-161764

ആ പ്രായമായ സ്ത്രീയെ എങ്ങനെയെങ്കിലുമൊക്കെ സമ്മര്‍ദ്ദം ചെലുത്തി പറയിപ്പിച്ചതായിരിക്കും. ഞാനവിടെ ചെല്ലുമ്പോഴുള്ള വീഡിയോ തുടക്കം മുതല്‍ റിലീസ് ചെയ്തിരുന്നു. അവര്‍ക്ക് പറയാനുള്ളതൊക്കെ പറഞ്ഞതിന് ശേഷമാണ് ഞാന്‍ കാര്യത്തിലേക്ക് കടന്നതെന്നും ബൽറാം പറഞ്ഞു. തുടക്കം മുതലെ വളരെ ഹീനമായ പ്രചരണമാണ് എതിർ സ്ഥാനാർത്ഥി തനിക്കെതിരെ ഉന്നയിക്കുന്നത്. അതിന് വേണ്ടി നാട്ടിലുള്ള മുഴുവൻ പേരേയും തൃത്താലയിലേക്ക് ക്ഷണിച്ച് കൊണ്ട് വന്ന് തനിക്കെതിരെ പ്രചരണം നടത്തി. തൃത്താലയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ബൽറാം അവകാശപ്പെട്ടു.

വിടി ബൽറാം പുറത്തുവിട്ട വീഡിയോയിൽ പൈപ്പ് തുറന്ന് നൽകിയ സമീപവാസിയായ പാത്തുമ്മ എന്ന സ്ത്രീ എംഎൽഎയ്ക്കെതിരെ പ്രതികരിക്കുന്ന വീഡിയോയിരുന്നു എംബി രാജേഷ് രണ്ടാമതായി പുറത്തുവിട്ടത്. എംഎൽഎ പറഞ്ഞത് പ്രകാരമാണ് താൻ പൈപ്പ് ഓണാക്കിയതെന്നും എന്നാൽ തനിക്ക് പറയാനുള്ള അവസരം ബൽറാം തന്നില്ലെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. മേഖലയില്‍ കുടിവെള്ളം വലിയ പ്രശ്‌നമാണ് എന്നാണ് പാത്തുമ്മ പറഞ്ഞത്. രാത്രിയോടെ സ്ഥലത്തെത്തി സമീപവാസികളോട് സംസാരിക്കുന്ന വീഡിയോയും രാജേശ് പുറത്തുവിട്ടിരുന്നു. ഇതിൽ എംഎൽഎയാണ് കള്ളം പറയുന്നതെന്നായിരുന്നു നാട്ടുകാർ പ്രതികരിച്ചത്.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

English summary
Kerala assembly election 2021; VT balram again slams MB Rajesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X