പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുക്ക് ചെയ്ത ബര്‍ത്ത് നല്‍കാതെ അതിഥി തൊഴിലാളികള്‍; ദമ്പതിമാര്‍ക്ക് റെയില്‍വേ 95000 രൂപ നല്‍കണം

Google Oneindia Malayalam News

പാലക്കാട്: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയിൽ ബുക്ക് ചെയ്ത ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ.

95,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കമ്മിഷൻ. കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ. നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് 'ശ്രീഹരി'യിൽ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർ കക്ഷിയാക്കിയാണ് പരാതി.

railway news

പൂജ ബമ്പറിന്റെ 10 കോടി അടിക്കുന്ന ഭാഗ്യവാന് എത്ര രൂപ കയ്യില്‍ കിട്ടും?പൂജ ബമ്പറിന്റെ 10 കോടി അടിക്കുന്ന ഭാഗ്യവാന് എത്ര രൂപ കയ്യില്‍ കിട്ടും?

2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസിൽ പാലക്കാട് ജങ്ഷനിൽനിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. ഇവർക്ക് 69, 70 നമ്പർ ബർത്തുകളാണ് അനുവദിച്ചിരുന്നത്.

പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും വണ്ടിയിൽ കയറിയപ്പോൾ ഇവർക്ക് അനുവദിച്ച 70-ാം നമ്പർ ബർത്ത് മൂന്ന് അതിഥിത്തൊഴിലാളികൾ ഇരുന്നിരുന്നു. കൈവശം ടിക്കറ്റ് പരിശോധകൻ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാൽ തൊഴിലാളികൾ ബെർത്തിൽനിന്ന് മാറാൻ കൂട്ടാക്കിയില്ലെന്ന് പരാതിയിൽ പറയുന്നു.

ടാങ്കര്‍ തലകുത്തനെ മറിഞ്ഞു; 24000 ലിറ്റര്‍ പെട്രോളൊഴുകി; കുപ്പിയും ബക്കറ്റുമായി നാട്ടുകാര്‍ടാങ്കര്‍ തലകുത്തനെ മറിഞ്ഞു; 24000 ലിറ്റര്‍ പെട്രോളൊഴുകി; കുപ്പിയും ബക്കറ്റുമായി നാട്ടുകാര്‍

69-ാം നമ്പർ ബെർത്ത് ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. പാലക്കാട് സ്റ്റേഷൻ ഫോൺ നമ്പറിൽ പരാതിപ്പെട്ടപ്പോൾ വണ്ടി സ്റ്റേഷൻ വിട്ടതിനാൽ ടി.ടി.ആറിനെ സമീപിക്കാനായിരുന്നു നിർദേശം. എന്നാൽ, ടി.ടി.ആർ. യാത്രയിലുടനീളം ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

റോജയ്ക്ക് നേരെ നടൻ പവന്‍ കല്യാണിന്‍റെ അനുയായികളുടെ ആക്രമണംറോജയ്ക്ക് നേരെ നടൻ പവന്‍ കല്യാണിന്‍റെ അനുയായികളുടെ ആക്രമണം

തിരുപ്പൂർ, കോയമ്പത്തൂർ സ്റ്റേഷനുകളിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സഹായം തേടിയെങ്കിലും കാര്യമുണ്ടായില്ല. ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർത്തിയാക്കേണ്ടിവന്നതായും ദമ്പതിമാർ പരാതിയിൽ പറഞ്ഞു. റെയിൽവേ അധികൃതരുടെ വാദംകൂടി കേട്ടതിന് പിന്നാലെ ആണ് കമ്മിഷൻ പരാതി അംഗീകരിച്ച് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.

തുകയിൽ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്ടപരിഹാരമാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാർക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരത്തുകയുമാണ്. ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് വി. വിനയ് മേനോൻ, അംഗങ്ങളായ എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവരാണ് വിധി പ്രസ്താവിച്ചത്.

English summary
Migrant workers occupy berths in train, husband and wife should be compensated Rs 95000 by Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X