Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത് ബസ്; സ്കൂട്ടർ ന‍ടുറോഡിൽ ഇട്ട് തടഞ്ഞ് യുവതി, പ്രതിഷേധം, വീഡിയോ

പാലക്കാട്: സ്വാകാര്യ ബസുകളുടെ അമിത വേഗതയെ കുറിച്ച് നിരവധി പരാതികൾ ഉയരാറുണ്ട്. ആളുകൾ ഇതിനോട് ശക്തമായി പ്രതികരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമിത വേഗതയിൽ പോയ ബസിന്റെ മുന്നിൽ തന്റെ സ്കൂട്ടർ നിർത്തി തടഞ്ഞ് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ ആണ് വൈറലാകുന്നത്. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ആണ് സംഭവം.

Recommended Video

cmsvideo
    ആരെയും കൂസാക്കിയില്ല ചെയ്യാനുള്ളത് ഞാന്‍ അങ്ങ് ചെയ്തു ! | *Trending
    girlpal-1662444676.jpg

    പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' എന്ന ബസായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്ര തടഞ്ഞ് നിർത്തിയത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന തന്നെ ഇടിച്ചിടാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു യുവതി പ്രതിഷേധിച്ചത്. പിന്നീട് ബസിനെ പിന്തുടർന്ന് പോയി മറ്റൊരു സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴായിരുന്നു യുവതി സ്‌കൂട്ടര്‍ മുന്നില്‍ നിർത്തി ബസ് തടഞ്ഞത്.

    ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ

    അപകടകരമായ രീതിയിലായിരുന്നു ബസിന്റെ പോക്കെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. സ്കൂട്ടർ നിർത്തി ബസ് ഡ്രൈവറോട് പ്രതിഷേധിക്കുന്ന സാന്ദ്രയുടെ വീഡിയോ സമീപത്തുള്ള ആരോ ആണ് പകർത്തിയിരിക്കുന്നത്.

    ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ

    നിങ്ങൾക്ക് റോഡിലൂടെ മര്യാദയ്ക്ക് വണ്ടിയോടിക്കാൻ അറിയില്ലേയെന്ന് ബസുകാരോട് യുവതി ചോദിക്കുന്നത് വീഡിയോയിൽ കാണാം.'നിങ്ങളുടേത് ചെറിയ വണ്ടിയായിരിക്കും. ഞങ്ങൾ ചെറിയ വണ്ടിക്കാർക്കും റോഡിലൂടെ പോകണം. വല്യ വണ്ടിക്കാർക്ക് എന്ത് തോന്ന്യാസവും കാണിക്കാം എന്നാണോ? എത്ര വണ്ടികളോടാണ് നിങ്ങളോട് ഈ കാണിക്കുന്നത്. ചെറിയ വണ്ടികളെ കാണില്ലെന്ന മട്ടിലാണ് പോകുന്നത്. ഇന്ന് രണ്ട് തവണയാണ് ഈ അനുഭവം ഉണ്ടായത്. പെൺപിള്ളേരല്ലേ സ്കൂട്ടിയല്ലേ ആരും ചോദിക്കില്ലെന്നാണോ നിങ്ങളുടെ വിചാരം.ഞങ്ങൾ ചത്തുപോയാല്‍ ഞങ്ങളുടെ കുടുംബം നിങ്ങള്‍ നോക്കുമോ?', യുവതി ചോദിച്ചു. അതേസമയം, സംഭവത്തില്‍ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+