സഞ്ജിത്തിന്റെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍; ഇതുവരെ അറസ്റ്റിലായത് നാല് പേര്‍
പാലക്കാട്: പാലക്കാട് ആര്‍എസഎസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂി അറസ്റ്റിലായി. എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയത് നസീറാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികള്‍ക്ക് സഹായം നല്‍കിയവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനിരിക്കെയാണ് നസീറിനെ കൊല്ലങ്ങോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നല്‍കിയതിന് പുറമേ ഗൂഡാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നുംഅന്വേഷണ സംഘം പറഞ്ഞു.
വല്സന് തില്ലങ്കേരിയെ ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ല; സന്ദീപ് വാര്യര്‍
കാറിന്റെ വ്യാജ നമ്പര്‍ പ്ലെയിറ്റൊരുക്കിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയില്‍ എത്തിച്ച് പൊളിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
അതേസമയം കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആയുധങ്ങള്‍ നല്‍കിയ വ്യക്തിയെ ഉടന്‍ പിടികൂടുമെന്നും ലുക്ക് ഔട്ട് നോട്ടീസും അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. മറ്റ് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് ഉടന്‍ തന്നെ പുറത്തിറക്കും. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. കേസില്‍ ഇതുവരെ 12 പേരെ പ്രതി ചേര്‍ത്തുവെന്നും പൊലീസ് അറിയിച്ചു.
ഡെല്‍മൈക്രോണ്‍ പുതിയ വകഭേദമോ? പേര്‍ ചര്‍ച്ചയാകുന്നു, ഇങ്ങനൊരു വകഭേദമില്ലെന്ന് വിദഗ്ധര്‍
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളേയും പൊലീസിന് പിടികൂടനായിട്ടില്ലെന്നതും ഉള്ളില്‍ അമര്‍ശമുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കേസ് അന്വേഷണത്തില്‍ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്റെ മാതാപിതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത നേരത്തെ ആവശ്യപ്പെട്ടിരുന്നു.
'തല വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും'; ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി കത്ത്
കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, ഇപ്പോള്‍ ഇവര്‍ക്ക് സഹായം ചെയ്ത നസീര്‍ എന്നിവരെയാണ് പിടികൂടിയത്.