പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 180 പേര്‍ക്ക്; രോഗമുക്തി 37 പേര്‍ക്ക
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 2881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1658 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 14 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2069 ആണ്.പത്തനംതിട്ട ജില്ലക്കാരായ 796 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 769 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 200 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 141 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 93 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി യില്‍ 45 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി യില്‍ 241 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി യില്‍ 50 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 31 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 804 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 141 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 10227 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1362 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1785 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 58 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 91 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13374 പേര്‍ നിരീക്ഷണത്തിലാണ്.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 408 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1516 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.49 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.26 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1469 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ടയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോവിഡ്-19 ബോധവത്ക്കരണ ക്യാമ്പയിന്‍ 'ഒപ്പം' ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചുമതലുയളള വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും ചേര്‍ന്നു.