• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

പത്തനംതിട്ട ജില്ലയിൽ 4710 രോഗികൾക്ക് 53 കോടി രൂപ കാരുണ്യധനസഹായം നൽകി: ഹൃദ്രോഗം ബാധിച്ചവര്‍ക്ക്!

  • By Desk

പത്തനംതിട്ട: ഗുരുതര രോഗങ്ങൾ പിടിപെട്ട ജില്ലയിലെ 4710 പേർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ അധികാരത്തിൽ എത്തിയശേഷം കഴിഞ്ഞമാസം വരെ കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിപ്രകാരം ചികിത്സാധനസഹായം നൽകിയെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ബെന്നി ജോർജ് അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഗുരുതര രോഗങ്ങൾക്ക് സർജറി ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള ചികിത്സാധനസഹായ പദ്ധതിയാണ് കാരുണ്യ ബനവലന്റ് ഫണ്ട്. വൃക്കസംബന്ധമായ രോഗങ്ങൾക്ക് കാരുണ്യസഹായ പദ്ധതി രണ്ട് ലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷമായി ഉയർത്തി. ഹൃദ്രോഗം, കാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾ പിടിപെട്ട ചികിത്സ നടത്താൻ പണമില്ലാതെ വിഷമിച്ചിരുന്ന അനേക രോഗികൾ ഈ ചികിത്സാസഹായ പദ്ധതിയുടെ സഹായത്താൽ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. സമയബന്ധിതമായും സുതാര്യമായും നടത്തുന്ന ഈ പദ്ധതി വലിയ വിജയമാണ്. ജില്ലാകളക്ടർ ചെയർമാനായും ജില്ലാ ഭാഗ്യക്കുറി ഓഫീസർ കൺവീനറായും പ്രവർത്തിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് ജില്ലാതല സമിതിയാണ് ചികിത്സാധനസഹായം ശുപാർശ ചെയ്യുന്നത്. കാരുണ്യചികിത്സ ധനസഹായത്തിനുള്ള അപേക്ഷകൾ ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ സ്വീകരിക്കും.

പ്രളയദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമായി ഭാഗ്യക്കുറി വകുപ്പ് ഏർപ്പെടുത്തിയ നവകേരള ഭാഗ്യക്കുറിയിലൂടെ 36.10 കോടി രൂപ സമാഹരിച്ചു. ഇതിൽ 16.57 കോടി രൂപ അറ്റാദായമാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിറ്റുവരവിന്റെ പത്ത് ശതമാനത്തോളം സമ്മാനത്തിൽ വർധനവ് വരുത്തുകയും ലോട്ടറിയിൽ നിന്നുള്ള വരുമാനം പൂർണമായും സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. 201617 സാമ്പത്തിക വർഷം 181 കോടി രൂപയും 201718ൽ 271 കോടി രൂപയും ഈ വർഷം ജനുവരി മാസം വരെ 263 കോടി രൂപയും ജില്ലയിൽ ശേഖരിച്ചു. ലോട്ടറിയിൽ നിന്നുള്ള നികുതി വരുമാനം ജിഎസ്ടി പദ്ധതി മുഖാന്തിരം ആക്കുകയും ചെയ്തു. ജില്ലയിൽ ഏകദേശം 3313 രജിസ്റ്റേർഡ് ഏജന്റുമാരും 10000 വിൽപ്പനക്കാരും ഉപജീവന മാർഗമായി സംസ്ഥാന ഭാഗ്യക്കുറിയെ ആശ്രയിച്ചു കഴിയുന്നു.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വ്യാജപതിപ്പുകൾ തടയുന്നതിനായി എല്ലാ ടിക്കറ്റുകളിലും അഞ്ച്തരം സുരക്ഷാസംവിധാനങ്ങളും, ടിക്കറ്റുകൾ വ്യാജനല്ലെന്ന് ഉറപ്പുവരുത്തുന്നതിലേയ്ക്കായി വകുപ്പിന്റെ മേൽനോട്ടത്തിൽ സെക്യൂരിറ്റി സംവിധാനവും ഏർപ്പെടുത്തി. അനധികൃത അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിലേയ്ക്കായി ലോട്ടറി നിയന്ത്രണ നിയമ ഭേദഗതി കൊണ്ടുവന്നു. എല്ലാമാസവും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നിരീക്ഷണസമിതി യോഗം ചേരുന്നുണ്ട്.

201617, 201819 വർഷങ്ങളിൽ ക്ഷേമനിധി ബോർഡ് ജില്ലയിൽ പുതുതായി 564 പേർക്ക് അംഗത്വം നൽകി. ഉന്നതവിദ്യാഭ്യാസം നടത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന ഒറ്റത്തവണ സ്‌കോളർഷിപ്പ് പ്രകാരം 31 കുട്ടികൾക്ക് 3,17,000 രൂപ നൽകി. എസ്എസ്എൽസി/എച്ച്എസ്‌സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ 17 കുട്ടികൾക്കായി 32500 രൂപ വിദ്യാഭ്യാസ അവാർഡ് നൽകി. ഒൻപത് ക്ഷേമനിധി അംഗങ്ങളുടെ പെൺമക്കൾക്ക് 45000 രൂപ വിവാഹധനസഹായം നൽകി. മരണാനന്തര ധനസഹായമായി 20 കുടുംബങ്ങൾക്ക് 11.50,000 രൂപ നൽകി.

201619 കാലയളവിൽ ബോണസായി 17,59,9500 രൂപ നൽകി. 201619 കാലയളവിൽ 1,18,5750 രൂപ പെൻഷൻ നൽകി. വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാരായ 99 പേർക്ക് ബീച്ച് അമ്പ്രല്ല നൽകി. ക്ഷേമനിധി അംഗങ്ങളായ 1176 പേർക്ക് യൂണിഫോം നൽകി. വികലാംഗരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്‌കൂട്ടർ നൽകി.

സംസ്ഥാനത്ത് നികുതിയിതര വരുമാനത്തിൽ പ്രഥമസ്ഥാനമാണ് ഭാഗ്യക്കുറി വകുപ്പിന്. വകുപ്പിന്റെ കീഴിൽ ഒരു ജില്ലാ ഓഫീസറും ഒരു സബ് ഓഫീസുമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാ ഭാഗ്യക്കുറി ഓഫീസ് പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലും ഭാഗ്യക്കുറി സബ് ഓഫീസ് അടൂർ റവന്യൂ ടവറിലും സ്ഥിതി ചെയ്യുന്നു. ജില്ലാ ഓഫീസിലെ തിരക്ക്മൂലം ബുദ്ധിമുട്ടുന്ന ഏജന്റുമാരെ പരിഗണിച്ച് 18 പുതിയ സബ് ഓഫീസുകൾ തുടങ്ങുകയും ജില്ലയിലെ അടൂരിൽ സബ് ഓഫീസ് സ്ഥാപിക്കുകയും കൂടുതൽ ഏജന്റുമാർക്ക് നേരിട്ട് ടിക്കറ്റുകൾ ലഭ്യമാക്കാൻ വഴിയൊരുക്കുകയും ചെയ്തു.

English summary
53 crore distributes to karunya benevelent fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more