• search
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയക്കെടുതി: കേന്ദ്രസംഘം 10ന് ജില്ലയിൽ

  • By desk

പത്തനംതിട്ട: ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിന്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെജോയിന്റ് സെക്രട്ടറി എ.വി.ധർമറെഡ്ഡിയുടെനേതൃത്വത്തിലുള്ള മൂന്നംഗകേന്ദ്ര സംഘം 10ന് ജില്ലയിലെത്തും. പത്തിന് രാവിലെ ഒമ്പതിന് തിരുവല്ലയിൽ ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്ച നടത്തി പ്രളയക്കെടുതി സംബന്ധിച്ച വിവരങ്ങൾശേഖരിക്കും. അതിന്‌ശേഷം വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തും.കേന്ദ്ര ധനകാര്യ വകുപ്പ്‌ജോയിന്റ് ഡയറക്ടർ എസ്.സി.മീന, തീരദേശ മണ്ണൊലിപ്പ് ഡയറക്ടർ പി.തങ്കമണി എന്നിവരാണ് സംഘത്തിലുള്ളത്. ഏഴംഗങ്ങളുള്ള സംഘമാണ്‌കേന്ദ്ര സർക്കാരിൽ നിന്നുംകേരളത്തിലെ പ്രളയക്കെടുതികൾ വിലയിരുത്തുന്നതിന് സംസ്ഥാനത്ത് എത്തുന്നത്. ഇവർ രണ്ട് സംഘങ്ങളായി ആലപ്പുഴ, എറണാകുളം,കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം,കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സന്ദർശനം നടത്തുന്നത്. ഇന്ന് (ഏഴ്) കൊച്ചിയിലെത്തുന്ന സംഘം 11ന് ഡൽഹിക്ക് മടങ്ങും.

ജില്ലയിൽ 13പേരാണ് കാലവർഷക്കെടുതിയിൽ മരണപ്പെട്ടത്. 439.18കോടി രൂപയുടെ നാശനഷ്ടമാണ് കാലവർഷക്കെടുതിയിൽ കണക്കാക്കിയിട്ടുള്ളത്. ഏഴായിരത്തോളം വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നതായി കണക്കാക്കിയിട്ടുണ്ട്. വീടുകൾ തകർന്നതിലൂടെ 32.57കോടി രൂപയുടെ നഷ്ടമുണ്ടായി. കൃഷിനാശം മൂലം 4.95കോടി രൂപയുടെ നഷ്ടവും കന്നുകാലികളുമായി ബന്ധപ്പെട്ട് 51 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. കെഎസ്ഇബിക്ക് 69 ലക്ഷം രൂപയുടെയും പൊതുമരാമത്ത് വകുപ്പിന് 400കോടി രൂപയുടെയും മത്സ്യമേഖലയിൽ 45 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

pathanamthitta

അപ്പർ കുട്ടനാടിന്റെ ഭാഗമായുളള തിരുവല്ല താലൂക്കിലെ 12 വില്ലേജുകളിലാണ് പ്രളയക്കെടുതി കൂടുതൽനേരിട്ടത്. 90 ദുരിതാശ്വാസ ക്യാമ്പുകളിലായി 2208 കുടുംബങ്ങളിലെ 8422 ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പെരിങ്ങര, നിരണം, കടപ്ര, കാവുംഭാഗം വില്ലേജുകളിലെ എണ്ണായിരത്തിലധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. ഇവരിൽ പലരും ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളിൽ അഭയംതേടുകയായിരുന്നു. തിരുവല്ല താലൂക്കിൽ 14.7 കി.മീറോഡുകൾ തകർന്നു. അടൂർ താലൂക്കിൽ മഴക്കെടുതി കൂടുതലായി സംഭവിച്ചത് പന്തളം, കുരമ്പാല വില്ലേജുകളിലാണ്. 131 കുടുംബങ്ങളിൽപ്പെട്ട 334 ആളുകളെയാണ് അടൂർ താലൂക്കിൽ ക്യാമ്പുകളിലേക്ക് മാറ്റിയത്.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ, ആറന്മുള, മല്ലപ്പുഴശേരി, കുളനട എന്നീ വില്ലേജുകളിലെ 10 ക്യാമ്പുകളിലായി 211 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. താലൂക്കിൽ 437 വീടുകൾ പൂർണമായി തകരുകയും 212 ഹെക്ടർ കൃഷി നശിക്കുകയും ചെയ്തു. മല്ലപ്പള്ളി താലൂക്കിൽ മൂന്ന് വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ വില്ലേജുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. റാന്നി,കോന്നി താലൂക്കുകളിൽ വ്യാപകമായി കൃഷിനാശവും വീടുകൾക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. 281 വീടുകൾ ഇവിടങ്ങളിൽ ഭാഗികമായി തകർന്നിരുന്നു.

ജില്ലയിലെ 22 വില്ലേജുകളിൽ പ്രളയക്കെടുതി മൂലം ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, കാവുംഭാഗം എന്നീ വില്ലേജുകളിലെ പ്രളയദുരിത ബാധിതമേഖലകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില പ്രളയക്കെടുതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർകേന്ദ്ര സംഘത്തിന് കൈമാറും. പ്രളയക്കെടുതി അനുഭവിക്കേണ്ടിവന്ന ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുന്നതിന് ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്നയോഗത്തിൽ തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുക,റോഡുകൾ പുനർനിർമിക്കുക, വെള്ളപ്പൊക്ക കെടുതിനേരിടുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങി ദുരിതമകറ്റുന്നതിനു ള്ള നടപടികൾ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

English summary
Central government conducting team visit on 10 th to see calamities due tot rain

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more