പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു: മുഴുവന്‍ വാക്സിന്‍ ഡോസും സ്വീകരിക്കണമെന്ന് ഡിഎംഒ
പത്തനംതിട്ട: ജില്ലയില്‍ എല്ലാദിവസവും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കോവിഡ് വാക്സിന്‍ ഒരു ഡോസില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ എടുക്കണം. 15-17 പ്രായപരിധിയിലുളള 73.4 ശതമാനം പേര്‍ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 60 വയസിനു മുകളിലുളള 99 ശതമാനം പേരും, 45-49 പ്രായപരിധിയിലുളള 84 ശതമാനം പേരും, 18-44 പ്രായപരിധിയിലുള്ള 72 ശതമാനം പേരും രണ്ടാംഡോസ് വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് ഇതുവരെ 30 ശതമാനം പേര്‍ സ്വീകരിച്ചു.
കോവിഡ് രോഗബാധിതര്‍ മൂന്നു മാസം കഴിഞ്ഞു മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ. വാക്സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. മരണവും, രോഗത്തിന്റെ സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്സിന്‍ എടുത്ത് സുരക്ഷിതരാകണമെന്ന് ഡി.എം.ഒ അറിയിച്ചു.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 247600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 16 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 2472 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 233896 ആണ്.പത്തനംതിട്ട ജില്ലക്കാരായ 11560 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11235 പേര്‍ ജില്ലയിലും,325 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6221 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ഓരോ വ്യക്തിക്കും അവരവരുടെ കോവിഡ് പരിശോധനാഫലം ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ അറിയാന്‍ കഴിയുമെന്നും, റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതിനായി ആദ്യം http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പരിശോധന സമയത്ത് ലഭിച്ച എസ്ആര്‍എഫ് ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
Recommended Video
എസ്ആര്‍എഫ് ഐഡി അറിയില്ലെങ്കില്‍ know your എസ് ഐ ഡി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി എസ്ആര്‍എഫ് ഐഡി മനസ്സിലാക്കി തുടര്‍ന്ന് ലഭിക്കുന്ന പരിശോധനാഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. പരിശോധന പൂര്‍ത്തിയായാല്‍ ഉടന്‍ ഇപ്രകാരം റിസള്‍ട്ട് സ്വയം അറിയുവാന്‍ സാധിക്കും എന്നും ഫലം വരുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും ഡിഎംഒ അറിയിച്ചു.


Click it and Unblock the Notifications