Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പിന് ഇരയായത് പതിനായിരക്കണക്കിന് ആളുകള്‍; നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കണമെന്ന് സിപിഎം

പത്തനംതിട്ട: പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ ഇരകളായ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവിശ്യപെട്ടതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അറിയിച്ചു. തട്ടിപ്പ് നടത്തിയ ഫൈനാൻസിയേഴ്സ് ഉടമകൾ രാജ്യം വിടുന്നതിനുമുൻപ് അവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതിൽ സർക്കാരിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോന്നി ആസ്ഥാനമായി സംസ്ഥാനത്തുടനീളം പ്രവർത്തിച്ചുവന്ന ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ പതിനായിരക്കണക്കിന് ആളുകളുടെ പണം തട്ടിയെടുത്ത് കേരളത്തിന്‌ വെളിയിലും അന്യരാജ്യങ്ങളിലും ഉടമകൾ നിക്ഷേപം നടത്തുകയും വിവിധ പേരുകളിൽ രജിസ്റ്റർ ചെയ്ത ബിനാമി സ്ഥാപനങ്ങളിലേക്ക് ഈ പണം വകമാറ്റുകയും ചെയ്തു. ഇപ്രകാരം 2000 കോടിയിൽ അധികം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. നിക്ഷേപകരിൽ സർവീസ് പെൻഷൻകാർ ഏറെയുണ്ട്, പ്രവാസികൾ, വ്യാപാരികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗത്തിൽ പെട്ട സാധാരണക്കാരുടെ ജീവിതത്തിലെ സമ്പാദ്യമാണ് ഈ തട്ടിപ്പിലൂടെ നഷ്ടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

cpm

കേസ് അന്വേഷണത്തിന്റെ ചുമതല പ്രത്യേകം ഒരു ഐ.ജി-ക്ക് നൽകിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അവസരം ഉണ്ടാക്കുകയും ഓരോ പരാതിയിലും കേസ് രെജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാവുകയും വേണം. കൂടാതെ ഫൈനാസിയേഴ്സിന്റെ വക സ്ഥാവര ജംഗമ സ്വത്തുക്കൾ അന്യ കൈമാറ്റം നടത്താതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

കേരളാ ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താല്പര്യസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പത്തനംതിട്ടയിൽ പ്രത്യേകം ഒരു കോടതി സ്ഥാപിച്ച് എല്ലാ കേസുകളും തീർപ്പാക്കുന്ന സംവിധാനം ഉണ്ടാക്കാനും സർക്കാർ തയ്യാറാവണം.തട്ടിപ്പിന് വിധേയരായ എല്ലാ നിക്ഷേപകർക്കും ആശ്വാസം ലഭിക്കുന്നതിന് യോജിച്ച മുന്നേറ്റം നടത്തണമെന്ന് ആവിശ്യപെടുന്നുവെന്നും കെപി ഉദയഭാനു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+