Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; 3 സഹപാഠികൾ കസ്റ്റഡിയിൽ,നാളെ പത്തനംതിട്ടയിൽ കെഎസ്‍യു ബന്ദ്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർത്ഥി അമ്മു എ സജീവിന്റെ മരണത്തിൽ വെള്ളിയാഴ്ച പത്തനംതിട്ടയിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് കെ എസ് യു കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിൻസിപ്പല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. അതിനിടെ അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡയിൽ എടുത്തു. അമ്മുവിന്റെ 3 സഹപാഠികളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

കസ്റ്റഡിയിൽ എടുത്ത രണ്ടുപേര്‍ കോട്ടയം സ്വദേശിനികളും ഒരാള്‍ പത്തനാപുരം സ്വദേശിനിയുമാണ്. ഇവരുടെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അമ്മു ഹോസ്റ്റൽ കെട്ടിടത്തിന്‌റെ മുകളിൽ നിന്നും ചാടിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ammudeath

തന്നെ സഹപാഠികളിൽ ചിലർ മാനസികമായി പീഡിപ്പിക്കുന്നതായി മരിച്ച അമ്മു കോളേജ് അധികൃതരോട് പരാതിപ്പെട്ടതായി കുടുംബം പറയുന്നു. താനടക്കം പരാതി നൽകിയിട്ടും കോളേജ് അധികൃതർ ഗൗരവത്തോടെ എടുത്തില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്. ശുചിമുറിയിൽ വെച്ച് അമ്മുവിനെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഒടുവിൽ രക്ഷപ്പെട്ടോടുകയായിരുന്നുവെന്നതടക്കമുള്ള സംഭവങ്ങൾ വിവരിച്ചായിരുന്നു അച്ഛൻ പരാതി നൽകിയത്.

അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. അമ്മു വീണതിനെ കുറിച്ച് നാലരയോടെ അധ്യാപകരെ അറിയിച്ചുവെന്നാണ് കോളേജ് വിദ്യാർത്ഥികൾ പറഞ്ഞത്. എന്നാൽ കുട്ടിയെ പത്തനംതട്ട ജനറൽ ആശുപത്രിയിൽ 5.15 ഓടെയാണ് എത്തിച്ചത്. കോളേജിൽ നിന്നും വെറും രണ്ടര കിലോമീറ്റർ മാത്രമാണ് ആശുപത്രിയിലേക്ക് ഉള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും വൈകിയത് എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത്.

ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചിട്ടും കൊണ്ടുപോയില്ലെന്നും ആരാണ് ഇതിന് തടസം നിന്നതെന്നും കുടുംബം ചോദിക്കുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് കുടുംബം. അമ്മുവിനെ കഴിഞ്ഞാഴ്ച ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്നും വാർഡനെ വിളിക്കാൻ ശ്രമിച്ചപ്പോൾ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നുവെന്നും സഹോദരൻ പറഞ്ഞു. മരണത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+