പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ട്'; വീട്ടുവളപ്പിലെ തെളിവെടുപ്പിനിടെ പോലീസുകാരോട് ഭഗവല്‍ സിംഗ്‌

Google Oneindia Malayalam News

പത്തനംതിട്ട: ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതി ഭ​ഗവൽ സിം​ഗിനെ തെളിവെടുപ്പിന്റെ ഭാ​ഗമായി ഇലന്തൂരിലെ വീട്ടുവളപ്പിൽ കൊണ്ടുപോയിരുന്നു. ഭഗവൽ സിംഗിന്റെ മൊഴി പ്രകാരം ഇലന്തൂരിലെ വീട്ടുവളപ്പിൽ രണ്ടു മണിക്കൂറോളമാണ് പോലീസ് തിരച്ചൽ നടത്തിയത്. എന്നാൽ കൊല്ലപ്പെട്ട ‍പത്മയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

ഫോൺ എറിഞ്ഞതെന്ന് ഭ​ഗവൽ സിം​ഗ് പറഞ്ഞ സ്ഥലത്ത് തന്നെയായിരുന്നു പോലീസ് അന്വേഷിച്ചത്. എന്നാൽ തിരച്ചിൽ വെറുതേ ആയി. ചെളി നീക്കി തിരച്ചൽ നടത്തിയാൽ മാത്രമേ കൊല്ലുപ്പെട്ട പത്മയുടെ ഫോൺ കണ്ടെത്താനാകും എന്ന നി​ഗമനത്തിലാണ് പോലീസ്. കറുത്ത തുണികൊണ്ട് മുഖം മറച്ച്, പോലീസ് ചീപ്പിലാണ് ​ഗവല്‌ സിം​ഗിനെ തെളിവെടുപ്പിന് എത്തിച്ചത്.

news

ഭ​ഗവൽ സിം​ഗിനെ പോലീസ് കൊണ്ടുവരുന്ന വിവരം അറഞ്ഞ് ആളുകൾ തടിച്ചുകൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ പോലീസ മാറ്റിയാണ് ഭ​ഗവൽ സിം​ഗിന് പോലീസ് കൊണ്ടുവന്നത്. നേരെ ഫോൺ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് ഭ​ഗവലിനെ കൊണ്ടുപോയി. തോട്ടിലേക്ക് ഫോൺ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി നൽകിയത്.

മനുഷ്യ മാംസം ഷാഫി കൊച്ചിയിലെത്തിച്ചു; അമാനുഷിക ശക്തി നേടാൻ കഴിക്കുന്നവർക്ക് വേണ്ടിയെന്ന്മനുഷ്യ മാംസം ഷാഫി കൊച്ചിയിലെത്തിച്ചു; അമാനുഷിക ശക്തി നേടാൻ കഴിക്കുന്നവർക്ക് വേണ്ടിയെന്ന്

ആ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റർ വീതം കാടും പടർപ്പും മാറ്റി പോലീസ് മൊബൈൽ തിരഞ്ഞു . വെള്ളത്തിലെ ചെളിയിൽ ചവിട്ടി യും പോലീസ് ഫോൺ തിരഞ്ഞു. പക്ഷേ ഫോൺ കണ്ടെത്താനായില്ല. എന്നാൽ പോലീസ് ഫോൺ തിരയുന്നതിനിടയിൽ ഭ​ഗവൽ സിം​ഗ് വീടും പുരയിടവും ഒക്കെ നോക്കിനിന്നു, അതിനിടെ തെങ്ങുകളിൽ ഉണങ്ങിയ തേങ്ങകൾ ഉണ്ടെന്ന് ഭഗവൽ സിംഗ് പൊലീസിനോട് പറഞ്ഞു. ഇതിനിടയിൽ ഒരു തെങ്ങിൽ നിന്ന് ഉണങ്ങിയ ഓലയും വീണു.

അതേസമയം, മപത്മയുടെ പാദസരത്തിനായി പോലീസ് പരിശോധന നടത്തിയെങ്കിലും പാദസരം കണ്ടെത്താനും കഴിഞ്ഞില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു ഷാഫി മൊഴി നൽകിയത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക ഡിസൈനിൽ ഉള്ള പാദസരം ആയത് കൊണ്ട് വിൽക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടുമെന്ന് ഭയം കൊണ്ടാണ് കായലിൽ എറിഞ്ഞതെന്നാണ് ഷാഫി പറഞ്ഞത്.

കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ കണ്ടെത്തിയ സ്ഥലം പറഞ്ഞിട്ടില്ല. കണ്ടെത്തിയ ബാഗും ഫോണും റോസ്‌ലിയുടേത് തന്നെയാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചുവെന്നാണ് വിവരം.

English summary
Elanthoor Murder: Police Brought Bhagwal Singh To Home For Taking Evidence, This Is What He Disclose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X