Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിലെ 'ജനകീയ ഹോട്ടൽ' വിപ്ലവം... ലോക്ക്ഡൗണില്‍ ജനകീയ ഹോട്ടലുകള്‍ വിതരണം ചെയ്തത് 40,540 ഭക്ഷണ പൊതികൾ

പത്തനംതിട്ട: സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇന്നലെ വരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഭക്ഷണശാലകള്‍ വിതരണം ചെയ്തത് 40,540 ഉച്ചഭക്ഷണ പൊതികള്‍. ബുധനാഴ്ച മാത്രം ജില്ലയില്‍ വിതരണം ചെയ്തത് 6100 ഉച്ചഭക്ഷണ പൊതികളാണ്.

ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു 20 രൂപയും പാഴ്‌സല്‍ സംവിധാനത്തില്‍ 25 രൂപയുമാണു ജനകീയ ഭക്ഷണ ശാലകളുടെ നിരക്ക്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നുള്ളതിനാല്‍ 25 രൂപ നിരക്കിലാണു ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നത്.

Janakeeya Hotel

ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലുമായി 51 ജനകീയ ഭക്ഷണ ശാലകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ജനകീയ ഭക്ഷണ ശാലകള്‍ നടത്തുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സിഡിഎസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണു ജനകീയ ഭക്ഷണ ശാലകളുടെ ചുമതല.

ജിലയില്‍ ഏറ്റവും അധികം ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത നിയോജകമണ്ഡലം തിരുവല്ലയാണ്. ഏറ്റവും അധികം ഉച്ചഭക്ഷണ പൊതികള്‍ നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പുളിക്കീഴാണ്. പെരിങ്ങരയാണു തദ്ദേശസ്ഥാപനങ്ങളില്‍വച്ച് ഏറ്റവും അധികം ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്ത ഗ്രാമപഞ്ചായത്ത്. ഉച്ചഭക്ഷണ പൊതികള്‍ക്കു പുറമെ പ്രാദേശിക നിരക്കില്‍ രാവിലെയും രാത്രിയിലും ഭക്ഷണ പൊതികള്‍ ജനകീയ ഭക്ഷണ ശാലകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയും സേവനങ്ങള്‍ ഉറപ്പാക്കിയും പോലീസ്

കോവിഡ് 19 വ്യാപനകാലം മുതല്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിവിധ സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കിവരികയുമാണ് പോലീസ്. പത്തനംതിട്ട ജില്ലയിലെ ഭൂരിപക്ഷം പോലീസുദ്യോഗസ്ഥരെയും നിരത്തിലിറക്കി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ജനങ്ങള്‍ക്കാവശ്യമായ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കിവരികയും ചെയ്യുന്നു. ഇതിനായി ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ പോലീസ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു.

Kerala Police

ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, വാഹന സൗകര്യങ്ങള്‍ തുടങ്ങിയുള്ള സേവനങ്ങള്‍ പോലീസ് ലഭ്യമാക്കുന്നു. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു. പ്രോട്ടോകോള്‍, ക്വാറന്റൈന്‍ ലംഘനങ്ങള്‍ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നു. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ ക്വാറന്റൈന്‍ ലംഘനങ്ങളും മറ്റും കണ്ടെത്താന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും വനിതാ പോലീസിനെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    LDF നേതാക്കൾ പ്രതികരിക്കുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+