Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിലെ ജോലി തട്ടിപ്പ് പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ്: തട്ടിയത് ലക്ഷക്കണക്കിന് രൂപ!!

കടമ്പനാട്: ജോലി വാഗ്ദാനം നല്കി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ പ്രശാന്തിന്റ്രെ വീട്ടിൽ പൊലീസ് സംഘംപരിശോധന നടത്തി. ഒരുലാപ് ടോപ്,മൂന്ന് മൊബൈൽഫോൺ, എഗ്രിമെന്റ് വെച്ച എട്ട് മുദ്രപത്രത്തിന്റ്രെ ഫോട്ടോകോപ്പി, മൂന്ന് ഒർജിനൽ മുദ്രപത്രത്തിലെഴുതിയ എഗ്രിമെന്റ് എന്നിവ കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കൊല്ലം സൈബർസെൽ സബ് ഇൻസ്‌പെക്ടർ വി ജോഷിയുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം പരിശോധന നടത്തിയത്. എന്നാൽ കൂട്ട് പ്രതി തുവയൂർതെക്ക് വടക്കേചരുവിൽവീട്ടിൽ ജയസൂര്യയുടെ വീട്ടിൽ പരിശോധന നടത്തിയില്ല.

കെ റ്റി ഡി സി,സ്‌പോർട്‌സ് കൗൺസിൽ, വൈലോപിള്ളി സംസ്‌കൃതിഭവൻ ,വിഴിഞ്ഞംപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിവാഗ്ദാനംചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത് . നെല്ലിമുകൾ, മണക്കാല, കടമ്പനാട് എന്നിവിടങ്ങളിൽ നിന്നായി പ്രശാന്ത് മാത്രം ഒരുകോടിയോളംരൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ജോലി വാഗ്ദാനം നൽകി പണംതട്ടിയവർക്ക് കൂടുതലും കെ റ്റി ഡി സി ചെയർമാൻ ഒപ്പിട്ടതായുള്ള മുദ്രപത്രങ്ങളിൽ എഴുതിയ വ്യാജ കരാറാണ് നൽകിയതെന്ന് പൊലീസ് പറഞ്ഞു.

pathanamthit-

കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം പൊലീസിനെ സമീപിച്ചിട്ടുണ്ടന്നാണറിയുന്നത്. ഏപ്രിൽ മാസത്തിൽ കടമ്പനാട് വില്ലേജ് പരിധിയിൽ മൂന്ന് ആധാരങ്ങളിലായി 26സെന്റ് വസ്തു ജയസൂര്യയുടെയും അമ്മ സതികുമാരി യുടെയുംപേരിൽ വാങ്ങിയതായും പൊലീസ് കണ്ടെത്തി. വരും പ്രശാന്തിനെയും ജയസൂര്യയേയും കസ്റ്റടിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ ജയകുമാർ, എ എസ് ഐ രാജ്‌മോഹൻ, സൈബർ ടെക്‌നീഷ്യൻ പ്രദീപ് എന്നിവരാണ് പ്രശാന്തിന്റ്രെ വീട്ടിൽ പരിശോധനക്ക് എത്തിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+