പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിത്രകലാ കൂട്ടായ്മ ഒന്നിന് അടൂരിൽ; വൈകിട്ട് മൂന്നിന് ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരള ലളിതകലാ അക്കാദമിയും പള്ളിക്കൽ പഞ്ചായത്തും ചേർന്നുള്ള മോ‌ടിയിൽ രാമൻ ഉണ്ണിത്താൻ സ്മാരക സംസ്ഥാന ചിത്രകലാ കൂട്ടായ്മ ഓഗസ്റ്റ് ഒന്നിന് അടൂർ പള്ളിക്കൽ മോടിയിൽ തവറാട്ടിൽ നടക്കും. ക്യാംപ് അഞ്ചു ദിവസം നീണ്ടുനിൽക്കും. ഓഗസ്റ്റ് ഒന്നിനു വൈകിട്ട് മൂന്നിന് ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് കർണാടക സംഗീതജ്ഞൻ അടൂർ പി.സുദർശനൻ സംഗീതാർച്ചന നടത്തും. അഞ്ചിന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. പി.ബി.ഹർഷകുമാർ അധ്യക്ഷത വഹിക്കും.

Pathanamthitta

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കും. തുടർന്ന് ഇ.വി.കൃഷ്ണപിള്ള പുരസ്‌കാരം സാഹിത്യകാരൻ ബന്യാമിന് സമർപ്പിക്കും. ലളിതലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും. ആറ് വനിതകൾ ഉൾപ്പെടെ സംസ്ഥാനത്തെ 26 പ്രമുഖ ചിത്രകാരന്മാർ പങ്കെടുത്ത് ചിത്രങ്ങൾ വരയ്ക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.ബി.ഹർഷകുമാർ, ഇ.വി.കൃഷ്ണപിള്ള സ്മാരക സമിതി സെക്രട്ടറി ബാബു ജോൺ എന്നിവർ പറഞ്ഞു.

രണ്ട് കൈകളും ഇല്ലാത്ത കലാകാരനായ സജയകുമാർ കാലുകൾകൊണ്ട് ചിത്രരചന നടത്തുന്നത് ക്യാംപിന്റെ പ്രത്യേകതയാണ്. രാമനുണ്ണിത്താൻ സ്മാരക ലളിതകലാ പഠനകേന്ദ്രം, സാപ്ഗ്രീൻ ആർട്ടിസ്റ്റ് ഗ്രൂപ്പ്, ജനകീയ സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ‌യാണ് ന‌ടത്തുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 30 കുട്ടികൾക്ക് ചിത്രരചനയിൽ പരിശീലനവും നൽകും.

English summary
Pathanamthitta Local News about 'Chithrakala koottaima'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X