പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴഞ്ചേരി സമാന്തരപ്പാലം: നിർമാണോദ്ഘാടനം ഏഴിന്, വണ്ടിപ്പേട്ട മുതല്‍ മാരാമണ്‍ യുപി സ്കൂള്‍ വരെ!

  • By Desk
Google Oneindia Malayalam News

കോഴഞ്ചേരി: കോഴഞ്ചേരി സമാന്തരപ്പാലത്തിന്റെ നിർമാണോദ്ഘാടനം ജൂലൈ ഏഴിന്. രാവിലെ 10.30ന് വണ്ടിപ്പേട്ടയിൽ നടക്കുന്ന യോഗത്തിൽ മന്ത്രി ജി. സുധാകരൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും. വണ്ടിപ്പേട്ട ഭാഗത്തുനിന്ന് ആരംഭിച്ച് മാരാമൺ എംടിഎൽപി സ്‌കൂൾ ഭാഗത്ത് എത്തിച്ചേരുന്നതാണ് പമ്പയുടെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള നിർദിഷ്ട സമാന്തരപ്പാലം. മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള റോഡിലൂടെ തോട്ടപ്പുഴശേരി പഞ്ചായത്തിനു സമീപം ടികെ റോഡുമായി ബന്ധിക്കുന്നതാണ് പദ്ധതി.

നിർമാണത്തിന് 19.69 കോടി രൂപ

കിഫ്ബി പദ്ധതിയിലെ പണം ഉപയോഗിച്ച് നിർമിക്കുന്ന ജില്ലയിലെ പ്രധാന പദ്ധതികളിൽ ഒന്നാണ് കോഴഞ്ചേരി സമാന്തരപ്പാലം. എറണാകുളത്തെ സെഹൂറ കൺസ്ട്രക്​ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. രണ്ടുവർഷം കൊണ്ട് പണി പൂർത്തീകരിക്കണമെന്നാണ് നിർമാണ കരാറെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. എങ്കിലും 16 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അവർ പറഞ്ഞു. പാലത്തിന്റെ ഘടന 207.2 മീറ്റർ നീളവും അഞ്ചു മീറ്റർ ഉയരവുമാണ് നിർദിഷ്ട പാലത്തിന് ഉണ്ടാവുക.

pathanamthitta

32 മീറ്റർ നീളത്തിൽ അഞ്ചു സ്പാനുകൾ നദിയിലും 23.6 മീറ്റർ നീളത്തിൽ കോഴഞ്ചേരി​തോട്ടപ്പുഴശേരി കരകളിലായി രണ്ട് സൈഡ് സ്പാനുകളും ഉണ്ടാവും. തോട്ടപ്പുഴശേരി കരയിൽ 344 മീറ്റർ നീളത്തിലും കോഴഞ്ചേരി കരയിൽ 90 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമിക്കുന്നത്. അനുബന്ധ റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ വീടുകൾ നഷ്ടപ്പെടുമെന്ന ആശങ്കകൾ വേണ്ടെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിനുവേണ്ടി ഭൂമി നൽകാമെന്ന് ഉടമകൾ സമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മാറ്റ് അലോയി എന്ന മെറ്റൽ ഉപയോഗിച്ച് ആകർഷകമായ രീതിയിലായിരിക്കും പാലത്തിന്റെ ആർച്ചുകൾ രൂപകൽപന ചെയ്യുന്നത്. നിലവിലുള്ള പാലത്തിന്റെ അതേ ഉയരത്തിലുള്ള ആർച്ചുകളുണ്ടെങ്കിലും വ്യത്യസ്തമായിരിക്കും പുതിയ പാലമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പള്ളിയോടവും മാലിപ്പുരയും സംരക്ഷിക്കും: എംഎൽഎ കോഴഞ്ചേരി പള്ളിയോടവും മാലിപ്പുരയും സംരക്ഷിച്ചുകൊണ്ടുമാത്രമായിരിക്കും പുതിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. ചന്തക്കടവിലെ മാലിപ്പുരയിലാണ് കോഴഞ്ചേരി പള്ളിയോടം സൂക്ഷിച്ചിരിക്കുന്നത്.

പുതിയ പാലത്തിന്റെ നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. യോഗത്തിൽ പങ്കെടുത്ത കോഴഞ്ചേരി പള്ളിയോടത്തിന്റെ ഉടമസ്ഥരായ ഹൈന്ദവ സേവാസമിതി ഭാരവാഹികളായ കെ.കെ. അരവിന്ദാക്ഷൻനായർ, ഷിബു കോർകാട്ട് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. സ്വാഗതസംഘം രൂപീകരിച്ചു വീണാ ജോർജ് എംഎൽഎ അധ്യക്ഷയും പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ ജനറൽ കൺവീനറുമായ സ്വാഗത സംഘമാണ് പ്രവർത്തിക്കുന്നത്.

ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമൻ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ്കുമാർ, പഞ്ചായത്ത് അംഗം സോണി കൊച്ചുതുണ്ടിയിൽ, ലത ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റോയിസൺ, കേരള കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, അമ്പോറ്റി കോഴഞ്ചേരി, ചന്ദ്രശേഖര കുറുപ്പ് പഴഞ്ഞിയിൽ എന്നിവർ പ്രസംഗിച്ചു.

ടികെ റോഡ് നാലുവരിയാക്കണം സമാന്തര പാലത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കണമെങ്കിൽ തെക്കേമല മുതൽ കോഴഞ്ചേരി വണ്ടിപ്പേട്ടവരെയുള്ള ഭാഗത്തെ റോഡ് നാലു വരിപ്പാതയാക്കണമെന്ന് കെപിസിസി അംഗം കെ.കെ. റോയിസൺ പറഞ്ഞു. പാലത്തിന്റെ നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റോഡ് വികസനത്തിന് ഒൻപത് സ്വകാര്യവ്യക്തികളുടെ ഭൂമി നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്താൽ റോഡിന് വീതികൂട്ടാൻ കഴിയും. കൂടാതെ വണ്ടിപ്പേട്ടയിലെ പുറമ്പോക്ക് ഭൂമിയും ഇതിനുവേണ്ടി ഉപയോഗിക്കാൻ കഴിയും. ഇക്കാര്യം പ്രത്യേക പദ്ധതിയായി സർക്കാരിന്റെ മുൻപിൽ സമർപ്പിക്കുമെന്നും ആകർഷകമായ ഈ പദ്ധതികൂടി പൂർണമായാൽ കോഴഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.

English summary
pathanamtitta local news kozanchery bridge inauguration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X