പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നിയുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബജറ്റ്: അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

സംസ്ഥാന ബജറ്റിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്

Google Oneindia Malayalam News
budget-

നാടിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളില്‍ കോന്നിക്ക് മികച്ച പരിഗണന ലഭിച്ചു. റബര്‍ സബ്‌സിഡി നിലനിര്‍ത്താനും, വന്യമൃഗ അക്രമം തടയാനും തുക വര്‍ധിപ്പിച്ച് അനുവദിച്ചത് കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാത ഇപിസി മാതൃകയിലേക്ക് ഉയര്‍ത്തുന്നതിനുള്ള തീരുമാനം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനഞ്ചാം വാർഡ് സ്വന്തമാക്കുന്നവർക്ക് ഭരണവും സ്വന്തം: ചെറുവണ്ണൂരിൽ തീപാറും ഉപതിരഞ്ഞെടുപ്പ്പതിനഞ്ചാം വാർഡ് സ്വന്തമാക്കുന്നവർക്ക് ഭരണവും സ്വന്തം: ചെറുവണ്ണൂരിൽ തീപാറും ഉപതിരഞ്ഞെടുപ്പ്

ഇടുക്കി, പൂയംകുട്ടി പദ്ധതികള്‍ക്കൊപ്പം പുതിയ മൂഴിയാര്‍ ജല വൈദ്യുതി പദ്ധതിക്കായി 10 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. നിരവധി പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. കോന്നിയിലെ ദീര്‍ഘ കാല അവശ്യമായിരുന്ന ചിറ്റൂര്‍ കടവില്‍ പുതിയ പാലത്തിനു 12 കോടി രൂപയും ചിറ്റാര്‍ കൂത്താട്ടുകുളം ഗവ.എല്‍ പി സ്‌കൂളിന് ഒന്നര കോടി രൂപയും, ഗവ.മുണ്ടന്‍പാറ ട്രൈബല്‍ സ്‌കൂളിന് ഒരു കോടി രൂപയും അനുവദിച്ചു. കൂടല്‍ ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് 75 ലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഭരണഅനുമതി ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pathanamthitta

കോന്നി നിയോജക മണ്ഡലത്തില്‍ നിന്നും ബജറ്റില്‍ ഇടം നേടിയ പ്രധാന പദ്ധതികള്‍:

** പൂങ്കാവ് മാര്‍ക്കറ്റ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണവും(പൊതുമരാമത്ത്) 4 കോടി
പരാമര്‍ശം,

** പുതുക്കട-ചിറ്റാര്‍-പുലയന്‍പാറ റോഡ് (പൊതുമരാമത്ത്) 25 കോടി പരാമര്‍ശം,

** കോന്നി മോഡല്‍ നോളജ് ക്യാമ്പസ്- കലഞ്ഞൂര്‍, ചിറ്റാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക വല്‍ക്കരിക്കല്‍ (പൊതു വിദ്യാഭ്യാസം)20 കോടി പരാമര്‍ശം,

**വകയാര്‍-അതിരുങ്കല്‍-കുളത്തുമണ്‍-കല്ലേലി-കുമ്മണ്ണൂര്‍- റോഡ് (പൊതുമരാമത്ത്) 45 കോടി രൂപ പരാമര്‍ശം,

**കോന്നി ഫ്‌ളൈ ഓവര്‍ (പൊതുമരാമത്ത്) 100 കോടി പരാമര്‍ശം,

**കോന്നി ബൈപ്പാസ് (പൊതുമരാമത്ത്) 50 കോടി പരാമര്‍ശം,

**കുമ്പഴ-കോന്നി-വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ്(പൊതുമരാമത്ത്) 27 കോടി പരാമര്‍ശം,

**കോന്നി കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റേഷന്‍ നവീകരണവും ഷോപ്പിംഗ് കോംപ്ലക്‌സും ഗതാഗതം 20 കോടി പരാമര്‍ശം
പൊതുമരാമത്ത് റെസ്റ്റ് ഹൌസ് (പൊതുമരാമത്ത്) 15 കോടി പരാമര്‍ശം,

** കോന്നിയില്‍ ആധുനിക മൃഗാശുപത്രി (മൃഗ സംരക്ഷണം )15 കോടി പരാമര്‍ശം,

**ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് (പൊതുമരാമത്ത്) 5 കോടി പരാമര്‍ശം,

**തണ്ണിത്തോട്ടില്‍ അഭയാരണ്യം വനം 10 കോടി പരാമര്‍ശം

** കോന്നി ടൂറിസം വികസനം (ടൂറിസം )25 കോടി പരാമര്‍ശം,

**കുമ്പളാംപൊയ്ക-മുണ്ടയ്ക്കല്‍-പൊതീപ്പാട് റോഡ് (പൊതുമരാമത്ത്) 10 കോടി പരാമര്‍ശം.,

**വട്ടക്കാവ്-വെള്ളപ്പാറ-കുരുശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ്(പൊതുമരാമത്ത്) 20 കോടി പരാമര്‍ശം.

**കോന്നിയില്‍ കോടതി സമുച്ചയം നിയമം 50 കോടി

** കോന്നി മണ്ഡലത്തില്‍ നഴ്‌സിംഗ് കോളേജ് ആരോഗ്യം 25 കോടി പരാമര്‍ശം

**വ്യവസായ പാര്‍ക്ക് (വ്യവസായം)100 കോടി പരാമര്‍ശം

** ഡെന്റല്‍ കോളജ് (ആരോഗ്യം) 5 കോടി പരാമര്‍ശം.

ബജറ്റില്‍ കോന്നിക്ക് മികച്ച പരിഗണന നല്കിയ സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനെ അഭിനന്ദിക്കുന്നതായും എംഎല്‍എ പറഞ്ഞു. പ്രഖ്യാപിച്ച പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള തുടര്‍ ഇടപെടല്‍ നടത്തുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

English summary
Targeted budget to ensure holistic development of Konni: Adv. KU Janish Kumar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X