Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് യാത്ര്ക്കിടെ കുട്ടിയുടെ മാല കവർന്നു: തമിഴ്‌നാട് സദേശിനികളായ സഹോദരിമാർ പിടിയിൽ

പത്തനംതിട്ട: ബസ് യാത്രയ്ക്കിടയിൽ കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ തമിഴ്‌നാട് സദേശിനികളായ സഹോദരിമാർ പിടിയിൽ. തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിൽ കമ്പളത്ത് നായിക്കമാരി വില്ലേജിൽ പുതിയ ബസ്റ്റാൻഡിനു സമീപം അണ്ണാനഗർ 12 ൽ താമസക്കാരിയായ പൊന്നി (24),സഹോദരി മാരീശ്വരി (25) എന്നിവരെയാണ് പിടിയിലായത്.

മോഷണത്തിനു ശേഷം ഇറങ്ങിയോടുവാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേൽപ്പിച്ചത്. തിരുവല്ല കല്ലുപ്പാറ ചാക്കോഭാഗം കോലാനിക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ സരിത (31) യുടെ മകന്റെ സ്വർണ്ണമാലയാണ് ഇവർ കവരാൻ ശ്രമിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ഒൻപത് മണിയോടെ എം സി റോഡിൽ കല്ലിശ്ശേരി ജങ്ഷനിൽ വച്ചായിരുന്നു സംഭവം.

Ponni and Mareeswari

തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് മകൻ നിരഞ്ജൻ (3), ഭർത്തൃപിതാവ് തങ്കപ്പൻ എന്നിവരോടൊപ്പം കെഎസ്ആർടിസി ബസ്സിൽ യാത ചെയ്യുകയായിരുന്നു സരിത. കല്ലിശ്ശേരി ജങ്ഷനിൽ ബസ്സ് എത്തിയപ്പോൾ സരിതയുടെ മടിയിൽ ഇരിക്കുകയായിരുന്ന നിരഞ്ജന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊന്നി പൊട്ടിച്ചെടുക്കുകയായിരുന്നു. കുട്ടിയുടെ മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് സരിത ബഹളം വച്ചതോടെ മാരീശ്വരി ബസ്സിന്റെ ബെൽ അടിച്ച് ബസ് നിർത്തിച്ചു. തുടർന്ന് ഇരുവരും ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

ബസ്സ് ജീവനക്കാരും നാട്ടുകാരും ഇരുവരെയും പിടികൂടി. ചെങ്ങന്നൂർ പോലീസിന് കൈമാറി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ തുണി വില്പനക്കാരായ ഇവർ സമാനസ്വഭാവമുള്ള കേസ്സുകളിൽ പ്രതികളാണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.ഇരുവരെയും റിമാൻഡ് ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+