പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ ജൂലൈ 15 മുതല്‍

  • By Desk
Google Oneindia Malayalam News

ആറന്മുള: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും മഹത്തായ വഴിപാടായ വള്ളസദ്യകള്‍ ജൂലൈ 15 മുതല്‍ ഒക്‌ടോബര്‍ 2 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം 325 വള്ളസദ്യ ബുക്കിംഗുകള്‍ കവിഞ്ഞു.

ഈ വര്‍ഷത്തെ വള്ളസദ്യകള്‍ ബഹു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉത്ഘാടനം ചെയ്യുന്നതാണ്. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവന്‍, കെ.പി. ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍. വാസു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്‍, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

vallasadhya

വള്ളസദ്യ വഴിപാടുകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് പള്ളിയോടസേവാസംഘം വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. അതാത് കരകള്‍ക്ക് നടത്തുന്ന വള്ളസദ്യ പന്തലുകളില്‍ വേണ്ട നിയന്ത്രണം നടത്തുന്നതിന് ഓരോ കരക്കും അഞ്ചു ബാഡ്ജുകള്‍ വീതം നല്‍കുന്നതാണ്. കരനാഥന്മാര്‍ ഇവ ധരിച്ച് കൊണ്ട് തിരക്ക് നിയന്ത്രിച്ച് വഴിപാടുകാരേയും പള്ളിയോടത്തില്‍ വരുന്നവരേയും പന്തലില്‍ പ്രവേശിപ്പിക്കേണ്ടതാണ്. കൂടാതെ പ്രതിനിധികള്‍ അതാത് കരകളുടെ സദ്യപന്തലുകളില്‍ ഉണ്ടായിരിക്കണം. കരകളുടെയും കരനാഥന്മാരുടേയും സഹകരണം ഉറപ്പിക്കുവാന്‍ മൂന്നുമേഖലകളിലും മേഖല സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് അവരുടെ അഭിപ്രായം ആരായുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതാണ്. പേപ്പര്‍ ഗ്ലാസ്സുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നതാണ്. വള്ളസദ്യ വഴിപാടുകള്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ രണ്ട് ഊട്ടുപുരകള്‍ കൂടാതെ 200 പേര്‍ക്ക് ഇരിക്കാവുന്ന 7-8 പന്തലുകള്‍ ക്രമീകരിക്കുന്നതാണ്. വള്ളസദ്യയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പള്ളിയോടസേവാസംഘവും ഭക്തജന പ്രതിനിധികളും അടങ്ങുന്ന നിര്‍വ്വഹണ സമിതി രൂപീകരിച്ചു.

പാചകത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ ഫുഡ് കമ്മറ്റിയുടെയും വള്ളസദ്യ നിര്‍വ്വഹണ സമിതിയുടെയും നേതൃത്വത്തില്‍ പാചകശാലകളില്‍ ഇടക്കിടെ പരിശോധന നടത്തുന്നതാണ്. ഈ വര്‍ഷത്തെ ഫുഡ് കമ്മറ്റി കണ്‍വീനറായി ശ്രീ. സുരേഷ്‌കുമാര്‍ ജി പുതുക്കുളങ്ങരെയും ജോയിന്റ് കണ്‍വീനറായി ശ്രീ. വി.കെ. ചന്ദ്രന്‍ പിള്ളയേയും (ഇടനാട്) കിഴക്കന്‍ മേഖല കണ്‍വീനറായി ശ്രീ. പി.ആര്‍.വിശ്വനാഥന്‍ നായരേയും (ഇടക്കുളം) മദ്ധ്യമേഖല കണ്‍വീനറായി ഡി. രാജശേഖരന്‍ നായരേയും (ഇടയാറന്മുള) പടിഞ്ഞാറന്‍മേഖല കണ്‍വീനറായി ശ്രീ. കെ. എസ്. ഹരികുമാറിനേയും (പ്രയാര്‍) തെരഞ്ഞെടുത്തു.

അടുപ്പില്‍ അഗ്നി പകരുന്നു

ആറന്മുളയിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 15 മുതല്‍ വള്ളസദ്യ വഴിപാടുകള്‍ നടക്കുന്നതാണ്. അന്ന് മുതലുള്ള 80 ദിവസം ആറന്മുളയുടെ ഉത്സവ കാലമാണ്. വഞ്ചിപ്പാട്ടിന്റേയും വഞ്ചി തുഴച്ചിലിന്റേയും താളങ്ങള്‍ പമ്പയില്‍ എങ്ങും ഉയരുന്ന 80 ദിവസത്തെ ഉത്സവകാലത്തെ വരവേല്‍ക്കാന്‍ 52 കരകളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കം കുറിക്കുന്നതിനായി ആറന്മുസ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നു നല്‍കുന്ന അഗ്നി 14-07-18 ശനിയാഴ്ച രാവിലെ 8.20 നും 8.50 നും മദ്ധേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഊട്ടുപുരയിലെ നിലവിളക്കില്‍ പള്ളിയോടസേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി പകരുന്നതും അതിന്‌ശേഷം പ്രധാന അടുപ്പില്‍ അഗ്നി പകരുന്നതുമാണ്.

പളളിയോടസേവാസംഘം പ്രസിഡന്റ് ക്യഷ്ണകുമാര്‍ ക്യഷ്ണവേണി, സക്രട്ടറി രാഥാക്യഷ്ണന്‍ പി.ആര്‍, സുരേഷ് ജി, എം. അയ്യപ്പന്‍കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.

English summary
vallasadhya in arummula temple pathanamthitta on july 15th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X