തിരുവല്ലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ സെക്രട്ടറിയും അറ്റന്‍ഡന്റും വിജിലന്‍സ് പിടിയില്‍
ഖര മാലിന്യ സംസ്‌കരണത്തിനായി കരാറെടുത്ത കരാറുകാരനില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറി നാരായണന്‍ സ്റ്റാലിനും, ഓഫീസ് അറ്റന്‍ഡന്റ് ഹസീനബീഗവും വിജിലന്‍സ് പിടിയിലായത്.

തിരുവല്ല: തിരുവല്ലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ സെക്രട്ടറിയും, ഓഫീസ് അറ്റന്‍ഡന്റും വിജിലന്‍സ് പിടിയില്‍. കഴിഞ്ഞ രണ്‍് ദിവസത്തനിടെ മൂന്നോളം കൈക്കൂലി കേസുകളാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്. കോട്ടയത്ത് വെറ്റിനിറി ഡോക്ടറിനെയും തൃശൂരിര്‍ രണ്ട് ഡോക്ടര്‍മാരെയും വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയിരുന്നു.
ഖര മാലിന്യ സംസ്‌കരണത്തിനായി കരാറെടുത്ത കരാറുകാരനില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറി നാരായണന്‍ സ്റ്റാലിനും, ഓഫീസ് അറ്റന്‍ഡന്റ് ഹസീനബീഗവും വിജിലന്‍സ് പിടിയിലായത്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവല്ല മുനിസിപ്പാലിറ്റിയില്‍ ഖരമാലിന്യ സംസ്‌കരണത്തിനായി കരാര്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന ക്രിസ്റ്റഫറിന് ഇനി ഒരു വര്‍ഷം കൂടി മാലിന്യ സംസ്‌കരണം നടത്തുന്നതിന് കരാര്‍ ഉണ്ടായിരിക്കെ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറിയായ നാരായണന്‍ സ്റ്റാലിന്‍ കൈക്കൂലിയായി 2 ലക്ഷം രൂപ ചോദിക്കുകയും, അല്ലാത്തപക്ഷം മുന്‍സിപ്പാലിറ്റിയുമായുള്ള എഗ്രിമെന്റ് റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി.
പരാതിക്കാരന്‍ ഈ വിവരം പത്തനംതിട്ട, വിജിലന്‍സ് യുണിറ്റ് ഡി.വൈ.എസ്.പി. ഹരി വിദ്യാധരനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണി ഒരുക്കി ആദ്യ ഗഡുവായ 25,000 രൂപ വൈകിട്ട് 5 മണിയോടെ തിരുവല്ല മുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും നാരായണന്‍ സ്റ്റാലിന്‍ വാങ്ങി ഓഫീസ് അറ്റന്‍ഡന്റ് ആയ ഹസീന ബീഗത്തിനെ ഏല്‍പ്പിച്ച സമയം വിജിലന്‍സ് സംഘം രണ്ടുപേരെയും കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ്, പത്തനംതിട്ട യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരി വിദ്യാധരനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ അഷറഫ്, രാജീവ് , അനില്‍കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരിലാല്‍, ഷാജി ജോണ്‍, മണിലാല്‍, എസ്.സി.പി.ഒ മാരായ രാജീവ് കുമാര്‍, ബിജു, സി.പി.ഒ മാരായ ജിനുമോന്‍, പ്രജീഷ്, ഗോപകുമാര്‍, കിരണ്‍, അജീര്‍, ഷാലു, രജിത്, രേഷ്മ, സി.പി.ഒ ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, വിജിലന്‍സ് നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ട്രാപ്പ് കേസുകളില്‍ വിജിലന്‍സിന് ഹാട്രിക് നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെയും, ഇന്നലെ കോട്ടയം ജില്ലയിലെ പനച്ചിക്കാട് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറെയും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറിയെയും ഓഫീസ് അറ്റന്‍ഡന്റിനെയുമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്.












Click it and Unblock the Notifications