കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ റോഡുകളുടെ ശോച്യാവസ്ഥ: പ്രതിഷേധം ഫലം കണ്ടു; അറ്റകുറ്റപണികള്‍ രണ്ടാഴ്ചകകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിലുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെ നടപടിയുമായി ജില്ലാവികസനസമിതി. ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ പി ഡബ്ല്യു ഡി റോഡ്‌സ് വിഭാഗത്തിന് ജില്ലാവികസനസമിതി നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.

<strong>സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്</strong>സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്

കല്‍പ്പറ്റ-പടിഞ്ഞാറത്തറ അടക്കമുള്ള സുപ്രധാന റോഡുകളാണ് ഭൂരിഭാഗം സ്ഥലങ്ങളിലും റോഡില്ലാത്തവിധത്തില്‍ തകര്‍ന്നിരിക്കുന്നത്. പൊതുജനങ്ങള്‍ രാഷ്ട്രീയത്തിന്റെ പിന്‍ബലമില്ലാതെ തന്നെ സംഘടിച്ചെത്തി സമരം നടത്തുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. പതിനഞ്ച് ദിവസത്തിന് ശേഷം റോഡ്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനപുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.

kalpetta-pinagode-road

പുനരുദ്ധാരണപ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് കലക്‌ട്രേറ്റിലാണ് ജില്ലാവികസന സമിതി യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം ആസ്പരിഷേണല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ആരോഗ്യമേഖലയില്‍ ജില്ല പിന്നിലാകാനുള്ള കാരണമായി കണ്ടെത്തിയിരുന്നത് ആദിവാസി ഊരുകളിലെ കുട്ടികളുടെ പോഷകാഹാരകുറവായിരുന്നു. നിലവില്‍ ആസ്പരിഷേണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജില്ല നാല്‍പതാം സ്ഥാനത്താണ്. ഇതിന് പരിഹാരമെന്നോണം ജില്ലാവികസനസമിതിയോഗത്തില്‍ നിര്‍ദേശമുണ്ടായി.

ആദിവാസി മേഖലയിലെ കുട്ടികളില്‍ അനീമിയ, പോഷകാഹാര കുറവ് എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ് ജില്ലാവികസനസമിതി ആവശ്യപ്പെട്ടത്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയിലെ വിവിധ മേഖലകള്‍ അഭിമുഖീകരിക്കുന്നത് നിരവധി പ്രതിസന്ധികളാണ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞാറാഴ്ചകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിക്കണം. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ പ്രവണത കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്‍കണം. എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്.

English summary
Road issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X