ഭാര്യയും സുഹൃത്തും ചേര്‍ന്ന് കബളിപ്പിക്കുന്നു; ആറ്റിങ്ങലിലെ ആത്മഹത്യക്ക് മുമ്പ് പോലീസില്‍ പരാതി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കറിലേക്ക് കാര്‍ ഇടിച്ച് കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്‍ മരിക്കുന്നതിന് മുമ്പ് പോലീസില്‍ നല്‍കിയ പരാതി ചര്‍ച്ചയാവുന്നു. തന്റെ ഭാര്യ ശിവകലയും അവരുടെ സുഹൃത്തും കബളിപ്പിക്കുന്നതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പുറമേ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയിലും ഇയാള്‍ പരാതി നല്‍കിയിരുന്നു. നാല് പേര്‍ക്കെതിരെയായിരുന്നുപരാതി നല്‍കിയത്. വിളപ്പില്‍ശാല സ്വദേശിയായ അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മുനീര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. മരണത്തിന് കാരണക്കാര്‍ ഇവരാണെന്നും പറയുന്നുണ്ട്.

മരിക്കുന്നതിന് മുമ്പ് ഇവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ട് മരണത്തിന് ഉത്തരവാദികളാണ് എന്നും പ്രകാശ് ദേവരാജന്‍ കുറിച്ചിരുന്നു. മകനും പ്രകാശിനൊപ്പം കാറില്‍ ഉണ്ടായിരുന്നു. പ്രകാശിന്റെ ഭാര്യയായ ശിവകല മുമ്പുണ്ടായിരുന്ന ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് വേറെ ഇയാളുടെ ജീവിതസഖിയായത്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം എതിര്‍ത്ത് പ്രകാശ് തിരഞ്ഞെടുത്ത ജീവിതം പരാജമായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതിനുള്ള ശിക്ഷ താന്‍ തന്നെ അനുഭവിച്ച് തീര്‍ക്കണം. ശിവകലക്കും കാമുകന്‍ അനീഷിനും തന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ ആരോപിക്കുന്നുണ്ട്.
തന്നെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകന്‍ അനീഷിനും അയാളുടെ സുഹൃത്തുക്കള്‍ക്കും പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ഇയാളുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഭാര്യ ശിവകല ബഹ്‌റൈനില് ഡാന്‍സ് സ്‌കൂള്‍ നടത്താനായി ജനുവരിയില്‍ പോയതാണെന്നും പ്രകാശ് പരാതിയില്‍ പറയുന്നുണ്ട്. താനും ഒപ്പമുണ്ടായിരുന്നു. പതിനൊന്ന് ദിവസത്തിന് ശേഷം താന്‍ നാട്ടിലേക്ക് മടങ്ങിയെന്നും പ്രകാശ് ദേവരാജ് വ്യക്തമാക്കുന്നു. അനീഷ് അതിന് ശേഷമാണ് ബഹ്‌റൈനില്‍ എത്തിയത്. ഭാര്യക്ക് ഇയാള്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് കൊണ്ട് ജോലി നഷ്ടമായെന്നും പ്രകാശ് പറഞ്ഞു.
അനീഷിന്റെ അമ്മ പലപ്പോഴും വീട്ടില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കി. ഇവര്‍ പ്രസന്ന ജോലി ചെയ്തിരുന്ന സ്‌കൂളിലെ ഹെല്‍പ്പറായിരുന്നു. പിന്നീട് പ്രസന്നയെ സ്‌കൂളില്‍ നിന്ന് പിരിച്ച് വിട്ടു. ഇവരാണ് തന്റെ ഭാര്യക്ക് അനീഷിനെ പരിചയപ്പെടുത്തി കൊടുത്തത്. പ്രന്നയുടെയും മകന്റെയും മോശം പ്രവൃത്തികള്‍ കാരണം ഇരുകുടുംബങ്ങളും പിണക്കത്തിലാണ്. സ്‌കൂള്‍ തുടങ്ങാനായി തന്റെ സുഹൃത്ത് മുനീര്‍ ഭാര്യയോട് അഞ്ച് ലക്ഷം രൂപ വേണമെന്ന് പറഞ്ഞിരുന്നു. അനീഷ് ഭാര്യയെ പ്രലോഭിപ്പിക്കാനായി ഈ തുക നല്‍കി. ശിവകലയും അനീഷും ചേര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തു. ദമ്പതികളാണെന്ന് പലയിടത്തും തെറ്റിദ്ധരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications