ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു, വിചിത്ര വാദം...
തിരുവനന്തപുരം: ഡിവൈഎഫ്ഐ ജില്ല പ്രസിഡന്‍റിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. പിന്നീട് അറസ്റ്റ് ചെയ്യാമെന്ന് കരുതി വിട്ടയച്ചതാണെന്ന വിചിത്ര വാദമാണ് പോലീസ് ഉയര്‍ത്തുന്നത്. എന്നാല്‍ ബിജെപി ഉന്നത നേതാവിന്‍റെ ഇടപെടലിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പ്രതിയെ വിട്ടയച്ചതെന്നാണ് ആക്ഷേപം.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി അനൂപിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കിരണിനെ ഇന്നലെ രാത്രി പത്തരയോടെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ല വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി ഒന്നരയോടെ പോലീസ് വിട്ടയച്ചു.
പപ്പടം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ഒരുപാട് കഴിക്കാൻ വരട്ടെ... ദോഷങ്ങൾ ഏറെയുണ്ട്

അനൂപിനെ അക്രമിച്ചതില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്യാമെന്നതാണ് വട്ടിയൂര്‍ക്കാവ് പോലീസിന്‍റെ വിശദീകരണം. പ്രതിയെ വിട്ടയക്കാന്‍ കന്‍റോന്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നാണ് ആക്ഷേപം.

ഇതിനായി മുതിര്‍ന്ന ബിജെപി നേതാവ് കമ്മിഷണറെ ബന്ധപ്പെട്ടെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിക്കുന്നു. ജില്ലയില്‍ ബിജെപി-സിപിഎം സംഘര്‍ഷങ്ങളുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളപ്പോഴാണ് പൊലീസിന്‍റെ ഭാഗത്തെ നടപടി. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സിപിഎം സര്‍ക്കാര്‍ നേതൃത്വങ്ങള്‍ക്ക് ഡിവൈഎഫ്ഐയും പരാതി നൽകിയേക്കും.

കഴിഞ്ഞ ദിവസമാണ് നെട്ടയം മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ഉൾപ്പെടെ ആറ് പേർക്ക് നേരെ ആക്രമണമുണ്ടായത്. ജില്ലാ പ്രസിഡന്റ് വി അനൂപ്, പേരൂർക്കട ബ്ലോക്ക് സെക്രട്ടറി ആർ അമൽ, പ്രസിഡന്റും ദേശാഭിമാനി ഏരിയ ലേഖകനുമായ എ നിഖിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അർജുൻ രാജ്, നെട്ടയം മേഖലാ പ്രസിഡന്റ് നിധിൻ, മേഖലാ കമ്മിറ്റി അംഗം എം ഹരികൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്.

കൈ കാലുകൾ, കഴുത്ത്, മുതുക് എന്നിവിടങ്ങളിൽ മാരകമായി പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാത്രികളിലായി നെട്ടയം മണികണ്‌ഠേശ്വരത്ത് വ്യാപകമായി സിപിഐ എമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും കൊടിമരവും പ്രചാരണ ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പട്ടിരുന്നു.സംഭവസ്ഥലം സന്ദർശിക്കാനായി ഞായറാഴ്ച ഉച്ചയോടെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും പ്രവർത്തകരും എത്തിയപ്പോഴായിരുന്നു ആക്രമണം .30ൽ അധികം പേരടങ്ങുന്ന സംഘം ഇരുമ്പ് പൈപ്പ്, പട്ടിക, ദണ്ഡ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ഡിവൈഎഫ്ഐ ആരോപണം
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...












Click it and Unblock the Notifications