തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: തിരുവനന്തപുരത്ത് കടുപ്പിക്കുന്നു; കോളേജുകൾ അടയ്ക്കും; രണ്ടിലെരാൾക്ക് രോഗമെന്ന് ആൻറണി രാജു

കൊവിഡ്: തിരുവനന്തപുരത്ത് കടുപ്പിക്കുന്നു; കോളേജുകൾ അടയ്ക്കും; രണ്ടിലെരാൾക്ക് രോഗമെന്ന് ആൻറണി രാജു

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആൻറണി രാജു. നിലവിൽ ജില്ലയിലെ ടി പി ആർ 48% ആണ്. രണ്ടിൽ ഒരാൾക്ക് രോഗം പടരുന്ന സാഹചര്യമെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ആശങ്ക നില നിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മാളുകളിൽ എണ്ണം നിയന്ത്രിക്കും.

വിവാഹം 50 പേരിൽ കൂടുതൽ അനുവദിക്കില്ല. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതും ആലോചനയിൽ ആണെന്ന് മന്ത്രി വ്യക്തമാക്കി.ഇതു സംബന്ധിച്ച പുതിയ നിർദ്ദേശം പൊലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രിയുമായി ഉന്നതതല യോഗം ചേരുമെന്നു മന്ത്രി അറിയിച്ചു.

1

അതേ സമയം, മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഈ പുതിയ തീരുമാനം. പ്രധാന കോളേജുകളായ എം ജി കോളേജ്, ഓൾ സെയിന്റ്സ് കോളേജ്, മാർ ഇവനിയോസ് കോളേജ് എന്നിവിടങ്ങളിൽ ഓഫ് ലൈൻ ക്ലാസ് നിർത്തിവച്ചു. ഈ രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം കൊവിഡിനെ കെണിയിൽ വീഴുകയും സെക്രട്ടറിയേറ്റിൽ കൂടുതൽ രോഗം പിടിപെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം.

ഒമൈക്രോൺ എത്തിയത് കാനഡ പാഴ്സൽ വഴി; ചൈനയുടെ വെളിപ്പെടുത്തൽ ഇങ്ങനെഒമൈക്രോൺ എത്തിയത് കാനഡ പാഴ്സൽ വഴി; ചൈനയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

2

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു പിന്നാലെ സെക്രട്ടറിയേറ്റിലും രോഗം പടരുകയാണ്. കോവിഡ് ക്ലസ്റ്ററിന് സമാനമായ രീതിയിലാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ കൊവിഡ് രോഗ വ്യാപനം എന്നാണ് റിപ്പോർട്ട്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കടുത്ത രീതിയിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിൽ കൂടുതൽ പേർക്ക് രോഗം ബാധ സ്ഥിരീകരിക്കുന്നത്. നിലവിലെ രോഗ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

3

ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ സ്ഥിരീകരിച്ച കേസുകളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഉൾപ്പെടുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന്, ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ പറയുന്നത്.വി ശിവൻ കുട്ടിക്ക് പുറമേ, വനം ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ രോഗബാധിതരായി. തരൂർ എംഎൽഎ പി പി സുമേദിനും രോഗം സ്ഥിരീകരിച്ചു.

സ്റ്റാന്‍ഡ് അപ് കൊമേഡിയനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലേക്ക്; ആരാണ് ഭാഗവന്ത് മന്‍സ്റ്റാന്‍ഡ് അപ് കൊമേഡിയനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലേക്ക്; ആരാണ് ഭാഗവന്ത് മന്‍

4

അതേ സമയം , രോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കായി എത്തേണ്ടതില്ലെന്ന് നിർദ്ദേശവും നൽകി. ഇതിനു പുറമേ സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും രോഗ വ്യാപനത്തെ തുടർന്ന് അടച്ചു. നിലവിൽ തലസ്ഥാനത്ത് ഭരണ കേന്ദ്രങ്ങളിൽ ഒക്കെ തന്നെ രോഗം അതിവേഗം രോഗം പടരുന്നു. ക്ലസ്റ്ററുകൾ ആയി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അമിതമായ രോഗ വ്യാപനം സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ പതിവ് പ്രവർത്തനങ്ങളെല്ലാം പ്രതിരോധത്തിലായി. ഇതിനു പുറമേ പോലീസ് സേനയിലും കൊവിഡ് രോഗബാധ ഉയരുകയാണ്.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam
5

രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പൊലീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമായിരുന്നു. തലസ്ഥാനത്ത് 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ സിഐമാരാണ്.അതേ സമയം, കെ എസ് ആർ ടി സി ജീവനക്കാരും രോഗ വ്യാപനം ശക്തമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 80 ജീവനക്കാർക്കാണ് തിരുവനന്തപുരത്ത് മാത്രം രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇത് പ്രതിസന്ധിയിലാണ് . ജില്ലയിലും രോഗം ബാധിക്കുന്നതാണ് കണക്കുകൾ. കെ എസ് ആർ ടി സി ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നത് സർവീസിനെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Thiruvananthapuram
English summary
covid increases in Thiruvananthapuram; TPR is 48%. The new covid restrictions are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X