എസ്റ്റേറ്റ് തൊഴിലാളികൾ ദുരിതത്തിൽ; ലയങ്ങളിലുള്ളവർക്ക് ശമ്പളം ലഭിച്ചിട്ട് 6 മാസം; കനിയാതെ അധികൃതർ
തിരുവനന്തപുരം: പൊന്മുടി മർക്കിസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ശമ്പളം കിട്ടിയിട്ട് ആറുമാസത്തോളമായി. 126 കുടുംബങ്ങളാണ് ലയങ്ങളിൽ താമസിക്കുന്നത്. ആറ് കുടുംബങ്ങൾ വരെ താമസിക്കുന്ന ലയങ്ങളിൽ ശൗചാലയം പോലും കൃത്യമായി ഇല്ല. അധികൃതർ പലതവണ ഇടപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഇവിടെയുള്ളവർ പറയുന്നു.

എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള പല കുടുംബങ്ങളിലും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പോലും മാർഗമില്ലാതെ ഇവർ കഷ്ടപ്പെടുകയാണ്. പലർക്കും ശമ്പളം ലഭിച്ചിട്ട് ആറുമാസത്തോളമായി. പലരും പട്ടിണിയുടെ വക്കിലാണ്.
ഏതാണ്ട് 126 ഓളം കുടുംബങ്ങളാണ് ലയങ്ങളിൽ താമസിക്കുന്നത്. ലയങ്ങളിൽ താമസിക്കുന്നവർ മറ്റു ജോലികൾക്കൊന്നും പോകാതെയാണ് തങ്ങളുടെ കുടുംബം പോറ്റുന്നത്. വനപ്രദേശങ്ങളിൽ താമസിക്കുന്നതിനാൽ അധികമാരും ഇങ്ങോട്ടേക്ക് വരാറില്ല. പ്രതികൂല സാഹചര്യങ്ങളിൽ മാത്രമാണ് ഇവരെ മാറ്റിപ്പാർപ്പിക്കാനായി മറ്റും അധികൃതർ എത്താറുള്ളത്. ലയങ്ങളിൽ താമസിക്കുന്നവരിൽ പലർക്കും സുരക്ഷിതമായ താമസസ്ഥലം ഇനിയും അകലെയാണ്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ജീവന്‍ പോലും പണയം വച്ചാണ് കഴിയുന്നത്. ചില ലയങ്ങള്‍ ഇടിഞ്ഞ് വീഴാറായി. ചിലര്‍ മുകളില്‍ തട്ട് ഉപയോഗിച്ച് ടാര്‍പ്പോളിന്‍ കെട്ടിയും താമസിക്കുന്നു. ഒരു ലയത്തില്‍ ആറ് കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്. പ്രാഥമികകൃത്യം നിർവഹിക്കാൻ നല്ലൊരു ശൗചാലയം പോലും ഇവർക്ക് ഇനിയും ലഭ്യമാക്കിയിട്ടില്ല.
പണമില്ലാത്തതിനാല്‍ സ്‌കൂള്‍ തുറന്നിട്ടും കുട്ടികളെ പഠിക്കാന്‍ വിടാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങളുള്ളത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. ഇവര്‍ക്ക് ഇതുവരെ ബസില്‍ കണ്‍സഷന്‍ പോലും അനുവദിച്ചു കിട്ടിയിട്ടില്ല. ശമ്പളമില്ലാതെ താമസിക്കുന്ന ഇവരുടെ മക്കൾക്ക് ഇത് അധികഭാരമാണ്. ശമ്പളം കിട്ടാതെ മക്കളുടെ പഠനം നടത്താനാവില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ എത്രയും വേഗം നടപ്പിലാക്കിയാൽ മാത്രമേ ഇവർക്ക് സാധാരണ ജീവിതവുമായി മുന്നോട്ടുപോകാൻ കഴിയൂ. അടിയന്തരമായി ശമ്പളം നല്‍കുക, ലയങ്ങളില്‍ ഷീറ്റ് പാകി മഴയും വെയിലുമേൽക്കാതെ സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കുക, ശൗചാലയങ്ങൾ നിർമ്മിക്കുക തുടങ്ങിയവയാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
വിരമിച്ച തൊഴിലാളികള്‍ക്കും ഇതുവരെ യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ല. വിരമിച്ച 29 പേരില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. മറ്റുള്ളവര്‍ അധികൃതരുടെ സഹായത്തിനായി നിറമിഴികളോടെ കാത്തിരിക്കുകയാണ്. മഴ ശക്തമായതോടെ ഒൻപത് കുട്ടികള്‍ ഉള്‍പ്പെടെ 28 പേരെ വിതുരയിലെ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, സ്‌കൂള്‍ തുറന്നതോടെ ഏല്ലാവരെയും പൊന്‍മുടി കുളച്ചിക്കരയിലെ ഒരു ഹാളിലേക്ക് മാറ്റി. 23 ദിവസമായി ഇവര്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയുകയാണ്. ഇവിടെ ലഭിക്കുന്ന ഭക്ഷണവും കഴിച്ച് ജീവിതം തള്ളിനീക്കുകയാണ് ഇവർ.
ഫോട്ടോസ് പൊളിച്ചു; ഒന്നും പറയാനില്ല; ദീപ്തി സതിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications