ഫുഡ് ഡെലിവറിക്കിടെ പരിചയം സ്ഥാപിക്കും; വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോകും, അറസ്റ്റ്
ഈ ബന്ധം മറച്ചുവച്ചാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. വിതുരയിലുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയത്.
തിരുവനന്തപുരം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ ഫുഡ് ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവനം. വള്ളക്കടവ് മുക്കോലയ്ക്ക്ല്‍ ഇടവാളകം വീട്ടില്‍ എസ് അഖില്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണെന്ന് പൊലീസ് അറിയിച്ചു. ഡെലിവറി ബോയിയായി ജോലി നോക്കുന്നതിനിടെയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ശേഷം ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്
ഈ ബന്ധം മറച്ചിവച്ചാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. വിതുരയിലുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഫുഡ് ഡെലിവറിയായി ജോലി ചെയ്തിരുന്ന അഖില്‍ ജോലി സമയത്താണ് പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്.

വിവാഹ വാഗ്ദാനം നല്‍കി
ഇങ്ങനെ പരിചയം സ്ഥാപിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പ്രണയത്തിലാകും. പ്രതിയെയും പെണ്‍കുട്ടിയെയും വിതുര സി ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

ആലുവയില്‍ മറ്റൊരു കേസ്
അതേസമയം, അലുവയിലും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ ചന്ദ്രുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ താമസിക്കുന്ന 16കാരിയെയാണ് പീഡിപ്പിച്ചത്. സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.

പൊലീസ് അന്വേഷണം
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രുവാണ് തട്ടിക്കൊണ്ടു പോയതെന്ന് മനസിലായത്. പൊലീസ് അന്വേിഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ചന്ദ്രുവിന്റെ പിതാവ് ഇയാളെ കാണാനില്ലെന്ന പരാതിയുമായി തിരുവണ്ണ നല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. കൂടാതെ പെണ്‍കുട്ടിയെ പലസ്ഥലങ്ങളിലായി താമസിച്ച്ത് വീട്ടുകാരുടെ ഒത്താശയോടെയാണെന്ന് മനസിലായി.

തഞ്ചാവൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍
ഇയാള്‍ മൊബൈല്‍ ഫോണ്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ക്യാമ്പ് ചെയ്ത പൊലീസ് ചന്ദ്രുവിന്റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.












Click it and Unblock the Notifications