തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് പോലീസിന്റെ ഗുണ്ടാ വേട്ട; 107 പേർ പിടിയിൽ, 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാവേട്ട. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായി. റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടാം കൂടുന്ന പശ്ചാത്തിലാണ് പോലീസ് നടപടി. നിരവധി സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം നഗരത്തിൽ ഗുണ്ടകൾ വാൾ വീശി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലായിരുന്നു ഗുണ്ടാസംഘം വാൾ വീശി എത്തിയത്.

1

ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിൻ്റെ വാൾ വീശൽ. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല.തുടർന്നായിരുന്നു സംഘം വാൾ വീശി തലസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'

2

മാറനല്ലൂർ കണ്ടലയിൽ രാത്ര പെട്ട്രോൾ പമ്പ് ജീവനക്കാരന് നേരെയും ആക്രമണം ഉണ്ടായിരുന്നു. മാറനല്ലൂര്‍ ചീനിവള ആനമണ്‍ സ്വദേശി സുകുമാരന്‍ (62) ആണ് വെട്ടേറ്റ്. പമ്പിനു പിന്നിലൂടെ എത്തി മതിൽ ചാടിയാണ് അക്രമി സുകുമാരനെ വെട്ടിയത്.താടിയിലും ,കൈയ്ക്കും , മുതുകിലും വെട്ടേറ്റ സുകുമാരന്‍ നിലവിളിച്ചു ഓടുകയും പമ്പിനുള്ളിലെ ടാങ്കര്‍ ലോറിയില്‍കിടന്നിരുന്ന ടാങ്കർ ലോറിയുടെ സഹായി രാജേന്ദ്രനെ വിളിച്ചുണർത്തി. ഇയാൾ ബഹളം കേട്ട് ഉണർന്നതോടെ അക്രമി ഓടി മറഞ്ഞു.

3

അതേസമയം സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയുള്ള പുതിയ കണക്ക് സർക്കാർ നേരത്തെ പുറത്ത് വിട്ടിരുന്നു. തിരുവന്തപുരത്തും, പത്തനംതിട്ട ജില്ലയിലുമാണ് ഏറ്റവും അധികം ഗുണ്ടകൾ ഉള്ളതെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു.
എറണാകുളം സിറ്റിയിൽ നിന്നും പുതിയ പട്ടികയിൽ ഒരാൾ പോലുമില്ല. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി.

തലമുടി അമിതമായി കൊഴിയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ...

4

കൊലക്കേസ്, കൊലപാതക ശ്രമം, പിടിച്ചുപറി, അടിപിടി, ക്വട്ടേഷൻ, ലഹരിക്കടത്ത് എന്നിങ്ങനെയുള്ള കേസുകളിൽ പ്രതിചേർക്കപ്പെട്ടവരാണ് ഗുണ്ടാലിസ്റ്റിൽ ഉള്ളത്. പുതുക്കിയ പട്ടിക പ്രകാരം, സംസ്ഥാനത്ത് ആകെ 2,769 ഗുണ്ടകളാണുള്ളത്. ഇതിൽ, 47 പേരെ നാട് കടത്താനുള്ള നടപടി ആരംഭിച്ചതായും, 46 പേർക്കെതിരെ അറസ്റ്റ് വാറന്റ് സ്വീകരിച്ചതായും പോലീസ് അറിയിച്ചിരുന്നു

5

പത്തനംതിട്ടയിൽ 171 പേരാണ് പുതിയ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് 107 ഗുണ്ടകളുമാണ് പട്ടികയിൽ ഉള്ളത്. ആലപ്പുഴ-20, കോട്ടയം-30, ഇടുക്കി-8, കൊച്ചി റൂറൽ-41, തൃശ്ശൂർ-41, പാലക്കാട്-21, മലപ്പുറം-15, കോഴിക്കോട്-28, വയനാട്-20, കണ്ണൂർ-11, കാസർകോട്-2 എന്നിങ്ങനെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്.

സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ

Thiruvananthapuram
English summary
goons raid at kerala state capital thiruvananthapuram 107 caught goverment also released new goons list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X