• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ, പോലീസ് ജീപ്പ് മറിച്ചിട്ട് പ്രതിഷേധക്കാര്‍, വന്‍ ജനക്കൂട്ടം

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞത് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധക്കാര്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞിരിക്കുകയാണ്. ഇന്നലെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാണ് ആവശ്യം.

പ്രതിഷേധക്കാരില്‍ വൈദികര്‍ അടക്കമുള്ളവരുണ്ടായിരുന്നു. രണ്ട് പോലീസ് ജീപ്പുകള്‍ സമരക്കാര്‍ ആക്രമിച്ചിട്ട് മറിച്ചിട്ടു. വാന്‍ തടയുകയും ചെയ്തുവെന്നാണ് വിവരം. രണ്ട ് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെ സമരക്കാര്‍ മര്‍ദിച്ചു. അതേസമയം ഇവിടേക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൊത്തം പന്ത്രണ്ടോളം പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍

തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് തോമസ് ജെ നെറ്റോയും, സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസും അടക്കം അന്‍പതോളം വൈദകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

വിഴിഞ്ഞത്തെ സ്ഥിതി അല്‍പ്പം ഗുരുതരമാണെന്നാണ് സൂചന. സമരക്കാര്‍ പോലീസിന്റെ നാല് ജീപ്പും, രണ്ട് വാനും, ഇരുപത് ബൈക്കുകളും നശിപ്പിച്ചു. സ്റ്റേഷനിലെ ഓഫീസ് മുറികളിലെ ഫര്‍ണിച്ചറുകളും ഇവര്‍ നശിപ്പിച്ചു. ഇന്‍സ്‌പെക്ടറും, അസി. കമ്മീഷണറും അടക്കമുള്ള പന്ത്രണ്ട് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണ്. അവരെ വിട്ടയക്കണണമെന്നാണ് സമരക്കാരുടെ ആവശ്യം. വൈദികര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. നിരവധി പേരാണ് സംഘര്‍ഷ സ്ഥലത്തേക്ക് എത്തുന്നത്.

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇരുന്നൂറ് പോലീസുകാരെ അധികമായി ഇവിടെ വിന്യസിച്ചിട്ടുണ്ട്. തുറമുഖ നിര്‍മാണത്തിന് പാറയുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കയറ്റിവിടാതെ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇന്നലെ വിഴിഞ്ഞത് ഇരുവിഭാഗം ജനങ്ങളും ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Thiruvananthapuram
English summary
heavy protest at vizinjam police station, protestors wants to release the people in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X