Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴക്കൂട്ടം കടകംപള്ളി നിലനിർത്തും? കണക്കുകൾ പറയുന്നത് ഇങ്ങനെ..കണക്ക് കൂട്ടി ബിജെപിയും കോൺഗ്രസും

തിരുവനന്തപുരം; ബിജെപി പ്രതീക്ഷ പുലർത്തുന്ന എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നായ കഴക്കൂട്ടത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. പിടിച്ചെടുത്ത മണ്ഡലം നിലനിർത്താനായി സിപിഎമ്മിന് വേണ്ടി കടകംപള്ളി സുരേന്ദ്രൻ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം ബിജെപിയ്ക്ക് വേണ്ടി ശോഭാ സുരേന്ദ്രനും കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ ഡോ എസ് ലാൽ കോൺഗ്രസിന് വേണ്ടിയും മത്സരിക്കും.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

കഴക്കൂട്ടം മണ്ഡലം

കഴക്കൂട്ടം മണ്ഡലം

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് കഴക്കൂട്ടം നിയമസഭ മണ്ഡലം.1977 മുതലുള്ള മണ്ഡല ചരിത്രം പരിശോധിച്ചാല്‍ രണ്ടു തവണ മാത്രമാണ് സിപിഎം ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്.

 2016 ൽ കടകംപള്ളി

2016 ൽ കടകംപള്ളി

രണ്ട് തവണയും സിപിഎമ്മിന് വേണ്ടി ജയിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. 1970 ലായിരുന്നു ആദ്യ വിജയം. 2016 ൽ കോൺ്ഗരസിലെ എംഎ വാഹിദിനെ പരാജയപ്പെടുത്തിയായിരുന്നു സുരേന്ദ്രന്റെ വിജയം. 7347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി ജയിച്ചുകയറിയത്.50079 വോട്ടായിരുന്നു സുരേന്ദ്രൻ നേടിയത്.

രണ്ടാം സ്ഥാനം നേടി

രണ്ടാം സ്ഥാനം നേടി

എന്നാൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടി. വി മുരളീധരനായിരുന്നു അന്ന് ബിജെപി സ്ഥാനാർത്ഥി. 2011 ല്‍ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്താണ് 42,732 എന്ന വമ്പന്‍ മുന്നേറ്റം മുരളീധരന്‍ കാഴ്ചവെച്ചത്. ഇതോടെ മണ്ഡലത്തില്‍ ഇക്കുറി പ്രതീക്ഷ ഉയർന്ന നിലയിലാണ് ബിജെപി.

വികസന വിഷയങ്ങൾ

വികസന വിഷയങ്ങൾ


വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സിപിഎം ഇവിടെ വോട്ട് തേടുന്നത്. മാത്രമല്ല കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും പാർട്ടിക്ക് അനുകൂലമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 22 വാർഡുകളിലായി 12,134 വോട്ടിന്റെ മുൻതൂക്കം നേടാൻ സിപിഎമ്മിന് സാധിച്ചിരുന്നു.

 പാർട്ടിയിലെ ഭിന്നതകൾ

പാർട്ടിയിലെ ഭിന്നതകൾ

അതേസമയം പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ പാർട്ടിയിലെ ഭിന്നതകൾ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ബിജെപി. ഇവിടെ മുരളീധര പക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്.

കേന്ദ്ര നേതൃത്വം

കേന്ദ്ര നേതൃത്വം

ഇത്തവണയും മത്സരിക്കാൻ വി മുരളീധരൻ ചരടുവലി നടത്തുന്നതിനിടയിലാണ് സംസ്ഥാന നേതൃത്വത്തെ തള്ളി ബിജെപി കോര്‍കമ്മിറ്റി അംഗമായ ശോഭാ സുരേന്ദ്രനേ മണ്ഡലത്തിലേക്ക് കേന്ദ്രനേതൃത്വം മത്സരിപ്പിക്കാൻ തിരുമാനിച്ചത്. ഇതോടെ ശോഭയുടെ സ്ഥാനാർത്ഥിത്വം കേന്ദ്ര നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം. അതൊടൊപ്പം തന്നെ പാർട്ടിക്കുള്ളിലെ അതൃപ്തി പ്രചരണത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളും ബിജെപിയിൽ ഉണ്ട്.

കോൺഗ്രസ് കണക്ക് കൂട്ടൽ

കോൺഗ്രസ് കണക്ക് കൂട്ടൽ

അതേസമയം കഴിഞ്ഞ ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ലോക്സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ ആയിരുന്നു കഴക്കൂട്ടത്ത് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ 31,979 വോട്ടുകൾ മണ്ഡലത്തിൽ നേടാനും കോൺഗ്രസിന് സാധിച്ചിരുന്നു. എൽഡിഎഫിന് 48,799 വോട്ടും, എൻഡിഎയ്ക്ക് 36, 309 വോട്ടുകളുമാണ് ലഭിച്ചത്.

സമുദായ വോട്ടുകൾ

സമുദായ വോട്ടുകൾ

ചിറയൻകീഴ് സ്വദേശിയായ ഡോ എസ് ലാലിനെയാണ് കോൺഗ്രസ് ഇറക്കിയിരു്കുന്നത്. സമുദായ വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ യുവാക്കളുടെ നിലപാടുകളുമാകും ഇക്കുറി വിജയിയെ തിരുമാനിക്കുക.

ഉർവശി റൗട്ടേലയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+