വാക്ക് പാലിച്ച് മന്ത്രി അപ്പൂപ്പൻ എത്തി, സദ്യ കഴിച്ചു; കുരുന്നുകളുടെ പുതിയ ആവശ്യത്തിനും അപ്പൂപ്പന്റെ 'യെസ്'
തിരുവനന്തപുരം: മുള്ളറംകോട് ഗവൺമെന്റ് എല്‍പിഎസിലെ രണ്ടാം ക്ലാസുകാര്‍ക്ക് കൊടുത്ത വാക്ക് പാലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തങ്ങളോടൊപ്പം ഓണസദ്യ കഴിക്കാന്‍ 'മന്ത്രി അപ്പൂപ്പന്' വരുമോ എന്ന രണ്ടാം ക്ലാസിലെ വിദ്യാർഥികളുടെ കത്താണ് മന്ത്രി വി ശിവൻകുട്ടിയെ മുള്ളറംകോട് എല്‍പി സ്കൂളിൽ എത്തിച്ചത്.
85 കുട്ടികൾക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ഥിനിയാണ് മന്ത്രിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത്.സ്കൂളിലെത്തിയ മന്ത്രിയുടെ അടുത്തേക്ക് കുട്ടികൾ ഓടിയെത്തി. വിദ്യാർഥികൾക്കായി കത്തെഴുതിയ മീനാക്ഷി മന്ത്രിയോട് ചേര്‍ന്നുനിന്നു. മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. സ്കൂളിലെ ഒരു വിദ്യാർത്ഥി വരച്ച മന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു, മധുരം നൽകി.

പിന്നീട് വിഭവസമ്യദ്ധമായ ഓണസദ്യ മന്ത്രി കുട്ടികളോടൊപ്പം ഇരുന്ന് കഴിച്ചു. ഒടുവിൽ തങ്ങള്‍ക്ക് പുതിയ സ്കൂള്‍ കെട്ടിടം വേണമെന്ന ആവശ്യവും കുട്ടികൾ മന്ത്രിയെ അറിയിച്ചു. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്കി. കഴിഞ്ഞ ദിവസമാണ് 2ാം ക്ലാസുകാരുടെ ക്ഷണക്കത്ത് മന്ത്രി വി ശിവൻകുട്ടിയെ തേടിയെത്തിത്.
പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്നു തുടങ്ങുന്ന കത്ത് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. 'അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്തംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്.
ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന് വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന് ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാര്‍'. എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇത് വെെറലായിരുന്നു. വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിച്ച് സ്കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. 'കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍...എന്ന് സ്വന്തം, മന്ത്രി അപ്പൂപ്പന്, എന്നായിരുന്നു മന്ത്രിയുടെ മറുപടി കുറിപ്പ്.
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications