യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മ: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഭീതിജനകമായ അന്തരീക്ഷമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി. പോത്തൻകോട് കൊലപാതകത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തി. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് തിരുവനനന്തപുരം പോത്തന്‍കോട്ട് നടന്ന കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാല്‍, കേരളത്തിലുള്ളവര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു. അതിനിടെ, പോത്തൻകോട് കൊലപാതകത്തിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി

മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി തിരുവനന്തപുരം പോത്തൻകോട്ടെ കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മയാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാല്‍, കേരളത്തിലുള്ളവര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

അതിനിടെ, പോത്തൻകോട് സുധീഷ് കൊലക്കേസിൽ മൂന്ന് പേർ കൂടി പൊലീസിൻ്റെ പിടിയിലായി. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. മുഖ്യപ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. കൊലയാളി സംഘത്തില്‍ സുധീഷിന്‍റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകത്തിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

സച്ചിൻ, അരുൺ, സൂരജ് എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്ന് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു . പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനിടെ കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം.

കേസിലെ രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോർത്തി നൽകിയത്.കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണം. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications