തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എന്റെ കൊച്ചിന് ഓണക്കോടി വാങ്ങിക്കാന്‍ പറ്റിയിട്ടില്ല'; പൊട്ടിക്കരഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ മകന് ഓണക്കോടി പോലും വാങ്ങിക്കൊടുക്കാൻ സാധിക്കാതെ പൊട്ടിക്കരയുകയാണ് കെഎസ്ആർടിസി ജീവനക്കാരനായ ഈ അച്ഛൻ. തിരുവനന്തപുരത്ത് നിന്നാണ് ആരുടേയും കണ്ണുനനയ്ക്കുന്ന ഈ കാഴ്ച. ആത്മാർത്ഥമായി പണിയെടുത്തിട്ടും ശമ്പളം കിട്ടാത്ത അവസ്ഥ പറയുമ്പോൾ ഗോപീഷ് എന്ന കെഎസ്ആർടിസി കണ്ടക്ടരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശമ്പളം വൈകുന്നതിനെതിരെ കാട്ടക്കട ഡിപ്പോയിൽ ഭാര്യയ്ക്കും മകനുമൊപ്പം നിൽപ്പ് സമരം നടത്തുകയായിരുന്നു അദ്ദേഹം.

'' എന്റെ ഈ കൈ കണ്ടല്ലോ, വീണ് ഒടിഞ്ഞതാണ്, ഈ കയ്യും വെച്ചാണ് ഞാൻ ലൈൻ ഡ്യൂട്ടിക്ക് പോകുന്നത്. കൃത്യം പതിനാല് ഡ്യൂട്ടിയിൽ കൂടുതൽ ചെയ്യുന്നുമുണ്ട്. ആത്മാർത്ഥമായി പണിയെടുത്തിട്ടും രണ്ട് മാസമായി ഞങ്ങൾക്കൊന്നും കിട്ടിയിട്ടില്ല. അത്രയ്ക്ക് സങ്കടമുണ്ട്. ഈ കൊച്ചിന് ഓണക്കോടി വാങ്ങണം, അതുപോലും നടന്നിട്ടില്ല.

1

ഈ കൊച്ച് പഠിക്കുന്ന സ്‌കൂളിൽ ഫീസ് അടക്കണം.അത് കൊടുക്കാൻ സാധിച്ചിട്ടില്ല. ഭാര്യ പഠിച്ചോണ്ടിരിക്കുകയാണ് ..അവൾക്ക് ഫീസ് കൊടുക്കണം. ഇതൊക്കെ എവിടുന്ന് എടുത്തുകൊടുക്കും. ഒരു യൂണിയനും ഇതിന് മുന്നിട്ട് വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനൊരു സമരവുമായി ഞാൻ മുന്നിട്ടുവന്നത്. കയ്യുടെ ഓപ്പറേഷനും വേണം കാശ്..എന്റെ രണ്ട് കൈവിരലുകൾ അനങ്ങില്ല...അതിനും വേണം കാശ്. പെയ്ൻ കില്ലർ കഴിച്ചുകൊണ്ടാണ് ഞാൻ ഡ്യൂട്ടിക്ക് വരുന്നത്..ഇത് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.

ആദ്യം അമ്മയെ കൊന്നു പിന്നീട് മകന്‍ ആത്മഹത്യ ചെയ്തു; 77 പേജ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നതിങ്ങനെആദ്യം അമ്മയെ കൊന്നു പിന്നീട് മകന്‍ ആത്മഹത്യ ചെയ്തു; 77 പേജ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നതിങ്ങനെ

2

യൂണിയൻകാർ പറയുന്നത് കുറച്ചുകൂടി ക്ഷമിക്ക്, ക്ഷമിക്ക് ഇന്ന് തരും നാളെ തരും എന്നാണ് എത്രകാലം ഇങ്ങവെ ക്ഷമിക്കും കടക്കാരുടെ മുന്നിൽ എന്ത് ചെയ്യാണ്..നാണംകെടുന്ന അവസ്ഥയാണ്..ഇനി ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടത്..പേടിച്ചിട്ട് ആരും അഞ്ചിന്റെ പൈസ തരുമെന്ന് പ്രതീക്ഷിക്കുന്നില്ല..ഇത് അവസാനത്തെ ശ്രമമാണ് ഇത്. ഞങ്ങൾ അടിമകളൊന്നുമല്ല..അധ്വാനിച്ചുണ്ടാക്കിയ കൂലിയാണ് ചോദിക്കുന്നത്..അതിന് കുറേ കൂപ്പൺ തന്നിട്ട് കാര്യമില്ല..നാലംഗമുള്ള വീട്ടിൽ ഒരു മാസത്തേക്ക് രണ്ടായിരം രൂപയുടെ പല വ്യഞ്ജനം മതി ഇവരീ ഇരുപതിനായിരം രൂപയുടേയും നാൽപ്പതിനായിരം രൂപയുടേയും പലവ്യഞ്ജനം വാങ്ങിച്ചിട്ട് ഞങ്ങൾ എന്തു ചെയ്യാനാണ്, അദ്ദേഹം ചോദിക്കുന്നു....

42 വര്‍ഷത്തിന് ശേഷം, മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ ആ മകന്‍ കണ്ടു; എല്ലാത്തിനും കൂടെ നിന്നത് ഈ എസ്‌ഐ42 വര്‍ഷത്തിന് ശേഷം, മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ ആ മകന്‍ കണ്ടു; എല്ലാത്തിനും കൂടെ നിന്നത് ഈ എസ്‌ഐ

3

അതേസമയം, കെകെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക മുഴുവൻ നാളെ തീർത്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ചയിൽ മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പുനൽകിയതായി തൊഴിലാളി യൂണിയനുകൾ അറിയിച്ചു. അടുത്തമാസം മുതൽ അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ

4

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയാണ് നാളെ മുഴുവനായി വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ തർക്കം തുടരുകയാണ്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ വ്യക്തമാക്കി.

5

ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ചർച്ചയിൽ സിഐടിയു ഗതാഗതമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തിലെ ശമ്പളത്തിന്റെ 75 ശതമാനം ശമ്പളം വിതരണം ചെയ്തിരുന്നു.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

Thiruvananthapuram
English summary
KSRTC employee breaks down into tears after no money to buy new clothes for kids this Onam 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X