തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആരും അറിയാതെ ഞങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്, എന്തെങ്കിലും ചെയ്യാനാണെങ്കില്‍ നേരത്തെയാകാമായിരുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. യുവതിയുടെ വീട്ടികാര്‍ വിഷാംശം മരുന്നില്‍ ചേര്‍ത്തതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനിടെയാണ് യുവതിയുടെ കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നത്.

1

ചാറ്റുകള്‍ ഇങ്ങനെയാണ്, എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് അറിയില്ല, അങ്ങനെ എന്തെങ്കിലും ചെയ്യാനാണെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ചാറ്റില്‍ പറയുന്നു. ഇപ്പോള്‍ പുറത്തുവന്നത് യുവതി ഷാരോണിന്റെ അച്ഛനുമായുള്ള വട്‌സാപ്പ് ചാറ്റുകളാണ്.

2

ഷാരോണ്‍ വീട്ടിലേക്ക് വന്നത് ഒറ്റയ്ക്കല്ല, സുഹൃത്തുമായാണ്, അപ്പോള്‍ ഞാന്‍ എന്തെങ്കിലും ചെയ്യുമോ എന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തുവന്നത്. ഇതിനിടെ, ഷാരോണിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ വൃതിയാനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

3

14ാം തീയതി അഡ്മിറ്റ് ചെയ്തപ്പോള്‍ വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. എന്നാല്‍ 17ാം തീയതി വീണ്ടും അഡ്മിറ്റ് ചെയ്തപ്പോള്‍ വൃക്കയുടെയും കരളിന്റെയും എല്ലാം പ്രവര്‍ത്തനം നിലച്ചതായാണ് കാണുന്നത്. അത്രയ്ക്കും മാരകമായ വിഷ വസ്തു ഉളളില്‍ ചെന്നാല്‍ മാത്രമാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഈ മാറ്റം സംഭവിക്കുമെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

4

തലയിലെ ട്യൂമറിനെ കുറിച്ച് പറഞ്ഞപ്പോൾ ദിൽഷ പറഞ്ഞത്..റോബിൻ പറയുന്നു, 'അതിന് കാരണമുണ്ട്'തലയിലെ ട്യൂമറിനെ കുറിച്ച് പറഞ്ഞപ്പോൾ ദിൽഷ പറഞ്ഞത്..റോബിൻ പറയുന്നു, 'അതിന് കാരണമുണ്ട്'

യുവതിയുടെ ജാതകദോഷം മാറ്റുന്നതിന് വേണ്ടി നടത്തിയ ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് കുടുംബം പറയുന്നത്. ഷാരോണും തമിഴ്നാട് സ്വദേശിനിയുമായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷത്തിലേറയായി പ്രണയത്തില്‍. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വച്ച് താലി കെട്ടിയെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും കുടുംബം വ്യക്തമാക്കി.

5

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വെ; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റി കെജ്രിവാള്‍മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വെ; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റി കെജ്രിവാള്‍

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് ആരെയോ ഭയക്കുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. ഷാരോണിന് വിഷാംശമുള്ള ഭക്ഷണം നല്‍കിയാകാമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റെത്തി ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.

Thiruvananthapuram
English summary
More WhatsApp chats of the girl accused in Sharon Raj's death are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X