കൗതുകമായി ഷനൂപിൻ്റെ വീട്ടിലെത്തിയ അപൂർവ്വ ജീവി; കാട്ടാക്കടയിൽ നിന്നൊരു വ്യത്യസ്ത കാഴ്ച
തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയിൽ വീട്ടിൽ അതിഥിയായെത്തിയ ചിത്രശലഭ വവ്വാൽ കൗതുകമാകുന്നു. മുതിയാവിള സ്വദേശി ഷനൂപിൻ്റെ വീട്ടിലാണ് കഴിഞ്ഞദിവസം ചിത്രശലഭത്തെ പോലെ തോന്നിക്കുന്ന തരത്തിലുള്ള വവ്വാൽ വിരുന്നെത്തിയത്. വവ്വാലാണോ ശലഭമാണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള കുഞ്ഞുജീവിയെക്കണ്ട് അത്ഭുതപ്പെട്ട വീട്ടുകാര്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഷനൂപിൻ്റെ വീട്ടിലെത്തി ശലഭ വവ്വാലിനെ ഏറ്റുവാങ്ങി പറത്തിവിട്ടു.

കാട്ടാക്കട മുതിയാവിള സ്വദേശി ഷനൂപിൻ്റെ വീട്ടിലാണ് കഴിഞ്ഞദിവസം ഒരു അതിഥി വിരുന്നെത്തിയത്. ഒറ്റനോട്ടത്തിൽ ചിത്രശലഭമെന്നെ ആർക്കും മനസ്സിലാക്കാൻ കഴിയൂ. പക്ഷേ, പറന്നുയർന്നാൽ ചിറകില്‍ എല്‍ഇഡി ഇല്ലുമിനേഷന്‍ ലൈറ്റ് ഘടിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ വവ്വാലിന്റെ കളിപാട്ടമെന്നെ തോന്നൂ.
അനാർക്കമലി മരയ്ക്കാർ കിടുവാണ്, പൊളിയാണ്, അസാധ്യമാണ്!! പുതിയ ലുക്കും വൻ ഹിറ്റ്

കുഞ്ഞു തലയും കുഞ്ഞു ഉടലുമുള്ള ഇതിന്റെ കറുത്ത ചിറകുകളില്‍ ചിത്രകാരന്‍ വരച്ചപോലെ ഓറഞ്ച് നിറത്തിലെ വരയും വശങ്ങളില്‍ ഇലുമിനേഷന്‍ എല്‍ഇഡി ലൈറ്റ് പ്രകാശിപ്പിച്ച പോലെയായിരുന്നു. തുടർന്ന്, കുഞ്ഞുജീവിയെക്കണ്ട് അത്ഭുതപ്പെട്ട വീട്ടുകാര്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഷനൂപിൻ്റെ വീട്ടിലെത്തി ശലഭ വവ്വാലിനെ ഏറ്റുവാങ്ങി പറത്തിവിടുകയായിരുന്നു. ആര്യനാട് പരുത്തിപള്ളി ഫോറസ്റ്റ് ആര്‍.ആര്‍.റ്റി അംഗങ്ങളായ ബിഎഫ്ഒ റോഷിണി, ശരത്, നിഷാദ്, സുഭാഷ് തുടങ്ങിയവരാണ് വാർത്ത കേട്ട് ഇവിടെക്കേത്തിയത്.

കേരളത്തിലും വിവിധയിടങ്ങളിലും ചിത്രശലഭ വവ്വാലുകളുടെ അപൂര്‍വ്വ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. പുഴുക്കളും ചെറുപ്രാണികളുമാണ് സാധാരണ ചിത്രശലഭ വവ്വാലുകളുടെ ഭക്ഷണം. കുഞ്ഞായാലും വലുതായാലും സാധാരണ വവ്വാലിന്റെ അത്ര വലുപ്പം ഇത്തരം ശലഭ വവ്വാലുകളില്‍ കാണാറില്ല. കാഴ്ചയില്‍ ഇതിന്റെ പ്രായം അറിയാനും സാധിക്കില്ലെന്നുള്ളതും വസ്തുതയാണ്.

കൃഷിപ്പാടങ്ങളിലാണ് ഇത്തരം ജീവികളെ അധികമായും കണ്ടുവരുന്നത്.ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും ശലഭ വവ്വാലിനെ മുന്‍പ് കണ്ടെത്തിയിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ. ചിത്രം വരച്ചിരിക്കുന്ന പോലെ ഡിസൈനായതിനാല്‍ ഇതിനെ പെയിന്റ്റഡ് ബാറ്റ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.ഏതായാലും,കുഞ്ഞുജീവിയെക്കണ്ട് അത്ഭുതപ്പെട്ട ഷനൂപിനും വീട്ടുകാർക്കും വനം വകുപ്പുദ്യോഗസ്ഥർ വീട്ടിലെത്തിയതോടെ ഉണ്ടായ ആകാംഷയ്ക്കും ഇതോടെ വിരാമമായി.












Click it and Unblock the Notifications