തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നേരത്തെ അന്തസ്സുള്ള ഒരു പൊതുമരാമത്തു മന്ത്രി ഉണ്ടായിരുന്നു' ജി സുധാകരനെ പുകഴ്ത്തി സന്ദീപ് വാര്യര്‍

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചും മുന്‍ മന്ത്രി ജി സുധാകരനെ പുകഴ്ത്തിയും സന്ദീപ് വാര്യര്‍. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

കേരളത്തില്‍ പൊതുമരാമത്തു മന്ത്രി മാറി. നേരത്തെ അന്തസ്സുള്ള ഒരു പൊതുമരാമത്തു മന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒന്നിലധികം തവണ റോഡ് വികസന കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ചിട്ടുണ്ട്, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി ജി സുധാകരന്‍ എന്ന പത്രവാര്‍ത്ത പങ്കുവെച്ചു കൊണ്ടായിരുന്നു സന്ദീപ് വാര്യര്‍ സുധാകാരനെ പുകഴ്ത്തി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഗുണ്ടാത്തലവന്‍ വാങ്ങിയത് 4 ലക്ഷത്തിന്റെ തോക്ക്; വെളിപ്പെടുത്തല്‍സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഗുണ്ടാത്തലവന്‍ വാങ്ങിയത് 4 ലക്ഷത്തിന്റെ തോക്ക്; വെളിപ്പെടുത്തല്‍

11

ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും. എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയതിനായിരുന്നു വിമര്‍ശനം.

2


സന്ദീപ് വാര്യരുടെ പോസ്റ്റ്:
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഇപ്പോഴും നിതിന്‍ ഗഡ്കരി തന്നെയാണ്. കേരളത്തില്‍ പൊതുമരാമത്തു മന്ത്രി മാറി. നേരത്തെ അന്തസ്സുള്ള ഒരു പൊതുമരാമത്തു മന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒന്നിലധികം തവണ റോഡ് വികസന കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ചിട്ടുണ്ട് .കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി ജി സുധാകരന്‍ എന്ന പത്രവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു സന്ദീപ് വാര്യര്‍ സുധാകാരനെ പുകഴ്ത്തി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

3


റോഡ് പദ്ധതികള്‍ക്കായി കേരളത്തിന് ഫണ്ട് അനുവദിക്കുന്നതിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി മന്ത്രി ജി. സുധാകരന്‍.2018ല്‍ രംഗത്തുവന്നത്. കണ്ണൂര്‍ റോഡിലെ കോരപ്പുഴപ്പാലം പൊളിച്ചുപണിയുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന്‍ അന്ന് പറഞ്ഞത്.
30 വര്‍ഷംകൊണ്ടു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തില്‍നിന്ന് ഗഡ്കരി അനുവദിച്ചു. അത് തുറന്നുപറയുന്നതില്‍ മടിയില്ല. ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്നിടത്തോളം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ നല്ലതാണെന്നു പറയാനാകും. എന്നാല്‍ റെയില്‍വേ മന്ത്രി കേരളത്തോടു നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്.

4


ട്രെയിനും പാളവും നല്‍കാത്ത അവസ്ഥയാണ്. ദേശീയ പാത നിര്‍മാണത്തില്‍ കേരളത്തിന്റെ വേഗം കൈവരിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. മൂരാട് പാലം പൊളിച്ചുപണിയുന്നതിനു ദേശീയ പാത അതോറിറ്റിയുമായി ബന്ധപ്പെട്ട നടപടികള്‍ നീങ്ങുന്നുണ്ടെന്നും എന്നാല്‍ പാലോളി പാലത്തിന്റെ കാര്യത്തില്‍ പുരോഗതിയില്ല.

ഗുരുതര കണ്ടെത്തല്‍; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് മൂന്ന് തവണ, ദൃശ്യങ്ങള്‍ ചോർന്നു?ഗുരുതര കണ്ടെത്തല്‍; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് മൂന്ന് തവണ, ദൃശ്യങ്ങള്‍ ചോർന്നു?

5


കോഴിക്കോട് ബൈപാസിനുവേണ്ടി ഒരു ജനപ്രതിനിധി ബാംഗ്ലൂരില്‍ പോയി കേന്ദ്ര ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സംസ്ഥാന സര്‍ക്കാരും മന്ത്രിയുമെല്ലാം പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി യുഎല്‍സിസിഎസിനെ ഏല്‍പിക്കാനാണെങ്കില്‍ അവരുടെ ഓഫിസ് കോഴിക്കോട്ടാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ പഴയ പ്രസംഗമാണ് ഇപ്പോള്‍ എല്‍ഡിഎഫിനെതിരെ സന്ദീപ് വാര്യര്‍ തിരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

Thiruvananthapuram
English summary
Sandeep varier criticized the LDF government and praised former minister G Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X