Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരോണ്‍ രാജിന്റെ മരണം: കഷായം കുറിച്ചത് ഡോക്ടറെന്ന് യുവതി, കൂടുതല്‍ ചാറ്റുകള്‍ പുറത്ത്

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടുതല്‍ ചാറ്റുകള്‍ പുറത്ത്. ഷാരോണ്‍ കുടിച്ച കഷായം നല്‍കിയത് ഡോക്ടര്‍ അരുണ്‍ എഴുകി നല്‍കിയതെന്നാണ് യുവതി ചാറ്റില്‍ പറയുന്നു. സഹോദരിയുടെ സുഹൃത്തായ ഡോക്ടര്‍ അരുണ്‍ വീട്ടിലെത്തിയാണ് മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. കൂടാതെ ഡോക്ടര്‍ ഇപ്പോള്‍ കോഴിക്കോടാണെന്നും പുത്തന്‍ കടയിലായിരുന്നു ഡോക്ടറുടെ ക്ലിനിക്കെന്നും യുവതി വെളിപ്പെടുത്തുന്നു.

kerala

എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഡോക്ടര്‍ രംഗത്തെത്തി. ഈ മരുന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഒന്നര വര്‍ഷം മുമ്പ് താന്‍ പുത്തന്‍കടയില്‍ നിന്ന് ട്രാന്‍സ്ഫറായി പോയെന്നും വീട്ടില്‍ പോയി ആര്‍ക്കും മെഡിസിന്‍ നിര്‍ദ്ദേശിക്കാറില്ലെന്നും ഡോക്ടര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

പാറശ്ശാല മൂര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് ( 23 ) ആണ് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവാസന വര്‍ഷ ബി എസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14ാം തീയതിയായിരുന്നു ഷാരാണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത് . തുടര്‍ന്ന് 25ാം തീയതിയോടെ മരണപ്പെടുകയായിരുന്നു . സംഭവത്തില്‍ വലിയ ദുരൂഹതയാണ് ഉയര്‍ന്നത്. ഇക്കഴിഞ്ഞ 14ാം തീയതി ഷാറോണും സുഹൃത്ത് റെജിനും ഷാരോണിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീടിന് ഉള്ളില്‍ പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+