Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭ കുലുക്കി നിറഞ്ഞാടാൻ പുലികളെത്തി, പൊടിപൂരത്തിനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിക്കാൻ നഗരത്തിൽ നാളെ പുലികളിറങ്ങും. തൃശൂരിന്റെ പ്രിയങ്കരരായ 'സൂപ്പര്‍ സ്റ്റാര്‍ പുലി'കളാണ് അനന്തപുരിയുടെ കളം നിറയുന്നത്.
ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് നാളെ നടക്കുന്ന വിളംബര ഘോഷയാത്രയിലാണ് പുലികളെത്തുക.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓണനാളില്‍ പതിവായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ നഗരത്തിലെത്തുന്നത്. രാവിലെ പത്തിന് കനക്കുന്നില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും നെടുമങ്ങാടു നടക്കുന്ന ഓണം വിളംബര ഘോഷയാത്രയുടേയും ഭാഗമാകും.

puli

നഗരത്തിലെ പതിവ് ഓണക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി തൃശൂരില്‍ നിന്നുള്ള പുലികള്‍ കാഴ്ചവക്കുന്ന പ്രകടനം തലസ്ഥാനവാസികള്‍ക്ക് പുതുമയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൂക്കളത്തിനും ഓണസദ്യയ്ക്കുമൊപ്പം പുതിയൊരു വിരുന്നായാണ് തലസ്ഥാനത്ത് പുലികളെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും ഓണസന്ദേശവുമായി പുലികള്‍ക്കൊപ്പമുണ്ടാകും. ചെണ്ടയുടെ വന്യമായ താളത്തില്‍ നൃത്തം ചെയ്യുന്ന തൃശൂരിലെ പുലികള്‍ തലസ്ഥാനവാസികള്‍ക്ക് പുതുമയാകും.

അതേസമയം ഓണം വാരാഘോഷത്തിന്‍റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷൻ സെപ്റ്റംബര്‍ ആറുമുതല്‍ 12 വരെ നടക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയാണ് ട്രേഡ് ഫെയറിന്‍റെ പ്രധാന ആകര്‍ഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുതി ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വിധമാണ് ട്രേഡ് ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ കനകക്കുന്നിലെ നാലോളം വേദികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.തലസ്ഥാനത്തെ ഓണാഘോഷങ്ങളുടം ഭാഗമായി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ല​യി​ലെ ച​ങ്ങാ​തി​ക്കൂ​ട്ടം ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തും. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കൂ​ട്ടു​കാ​ർ, അ​ധ്യാ​പ​ക​ർ, പി.​ടി.​എ അം​ഗ​ങ്ങ​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ്, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, വ​നി​ത-​ശി​ശു​ക്ഷേ​മ​വ​കു​പ്പ് തു​ട​ങ്ങി​യ​വ​യി​ലെ പ്ര​വ​ർ​ത്ത​ക​ർ, പ്രാ​ദേ​ശി​ക​വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ, എ​സ്.​എ​സ്.​കെ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച കൂ​ട്ടാ​യ്മ​ക​ളാ​ണ് ച​ങ്ങാ​തി​ക്കൂ​ട്ടം. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ട സാ​മൂ​ഹി​ക പി​ന്തു​ണ ച​ങ്ങാ​തി​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി ഉ​റ​പ്പാ​ക്കു​കയാണ് ലക്ഷ്യം.

സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+