തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാമം പാലത്തിൽ ഗ്യാസ് ലോറി ഇടിച്ചു കയറി: ലോറി കൈവരി ഇടിച്ച് തകര്‍ത്തു, വൻ ദുരന്തം ഒഴിവായി

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: മാമം പാലത്തിൽ ഗ്യാസ് കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു. കൈവരി തകർന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ശനിയാഴ്ച രാവിലെ 8.20 നായിരുന്നു സംഭവം. പാലം ആരംഭിക്കുന്ന സ്ഥലത്തുനിന്നും നടപ്പാതയിലേയ്ക്കു കയറി ഓടിയ ലോറി പാലത്തിന്റെ നടുക്കുവച്ച് കൈവരി തകർത്ത് നദിയിലേയ്ക്ക് ഒരു ടയർ ഇറങ്ങി നിൽക്കുകയായിരുന്നു.

<strong> ആദ്യം അമിത് ഷായുടെ പേർഷ്യൻ പേരുമാറ്റു, എന്നിട്ടാവാം ബാക്കി: ബിജെപിയെ വെല്ലുവിളിച്ച് ചരിത്രകാരൻ</strong> ആദ്യം അമിത് ഷായുടെ പേർഷ്യൻ പേരുമാറ്റു, എന്നിട്ടാവാം ബാക്കി: ബിജെപിയെ വെല്ലുവിളിച്ച് ചരിത്രകാരൻ

വിവരമറിഞ്ഞ് എത്തിയ ട്രാഫിക് എസ്.ഐ ജയേന്ദ്രൻ,​ സി.ഐ സുനിൽ,​ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഡ്രൈവർ രാമചന്ദ്രനെ(40)​ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും ഇയാളെ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഓവർടേക് ചെയ്ത കാറിന് സൈഡ് കൊടുത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ സൈഡിൽ ഇടിച്ചിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.

lorryaccident-15

ഭാരത് ഗ്യാസിന്റെ പാരിപ്പള്ളി ഗോഡൗണിലെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗ്യാസ് നിറയ്ക്കാനായി തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർക്ക് കടുത്ത രക്ത സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ എത്തിയ ഇയാൾ അബോധാവസ്ഥയിലായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. കൊല്ലത്തേയ്ക്കുള്ള വാഹനങ്ങൾ പഴയ ദേശീയപതാവഴിയാണ് കടത്തിവിട്ടത്. മുൻപും പലകുറി മാമം പാലത്തിൽ അപകടം സംഭവിക്കുകയും കൈവരി തകരുകയും ചെയ്തിട്ടുണ്ട്.

Thiruvananthapuram
English summary
tanker lorry accident in mamam bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X