Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ അജ്ഞാതരുടെ ആക്രമണം; തലക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കാട്ടായിക്കോണത്ത് സി പി ഐ എം പ്രാദേശിക നേതാവിന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദനം. സി പി ഐ എം കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെയാണ് അജ്ഞാത സംഘം ആക്രമണം അഴിച്ചുവിട്ടത്.

ds

അതിക്രൂരമായ മര്‍ദനമേറ്റ ഷാജിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വാഹനം സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാജിക്ക് തലയില്‍ പരിക്കേറ്റതായാണ് വിവരം. അതേസമയം ഷാജിയെ ആക്രമിച്ച അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഷാജിയുടെ എതിരെ അമിത വേഗത്തില്‍ വന്ന കാര്‍ ഷാജിയുടെ വാഹനത്തില്‍ ഉരഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് ഇരുകൂട്ടരും തമ്മില്‍ പരസ്യമായി തര്‍ക്കമുണ്ടായി.

ഇതിന് ശേഷം അവിടെ നിന്ന് മടങ്ങുന്നതിനിടയില്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഷാജിയെ മര്‍ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലക്കാണ് ഷാജിക്ക ഗുരുതരമായി പരിക്കേറ്റത് എന്ന് പൊലീസ് പറഞ്ഞു.

അതേസമയം പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോത്തന്‍കോട് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+