എംഎംഎൽഎ ഹോസ്റ്റിലിൽവെച്ച് വനിത നേതാവിനെ അപമാനിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്!!
തിരുവനന്തപുരം: വനിത നേതാവിനെതിരെ അപമര്യാദയായി പെരുമാറിയ ഡി വൈ എഫ് ഐ നേതാവിനെതിരെ കേസെടുത്തു. എംഎൽഎ ഹോസ്റ്റലിൽ വെച്ച് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിലുള്ളത്. കാട്ടൂരിലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു യുവതി പരാതി നൽകിയത്.
എൻട്രൻസ് പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് എത്തിയ യുവതി ഇരിങ്ങാലക്കുട എംഎൽഎ കെയു അരുണിന്റെ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കുടുംബ സമേതം താമസിക്കുകയായിരുന്നു. പരീക്ഷകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ജീവൻലാൽ എന്ന ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവ് യുവതിക്കെതിരെ അപമര്യാദയായി പെരുമാറിയത്.

ഇതേ തുടർന്ന് യുവതി പാർട്ടിക്ക് പരാതി നൽകിയരുന്നു. എന്നാൽ സംഭവം പുറത്തറിയുന്നത് ഡിവൈഎഫ്ഐക്ക് നാണക്കേടാണെന്നും യുവതികൾ പാർട്ടിയിലേക്ക് വരുന്നത് ഇത് ബാധിക്കുമെന്നും പറഞ്ഞെന്ന് യുവതി ആരോപിക്കുന്നു. ഇതിനുശേഷമായി യുവതി പോലീസിനെ സമീപിച്ചത്. എന്നാൽ പാർട്ടിക്ക് ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന വാദവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വാട്‌സപ്പ് കൂട്ടായ്മയില്‍ പെണ്‍കുട്ടി ഇക്കാര്യം അരിയിച്ചിരുന്നു. പോലീസില്‍ പരാതി കൊടുക്കുന്നതില്‍ നിന്ന് തന്നെയും കുടുംബത്തെയും വിലക്കിയതായും പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്ന് പറഞ്ഞാണ് നിയമ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു. കുറ്റാരോപിതനായ ജീവന്‍ലാല്‍ ഒളിവില്‍പോയതായാണ് സൂചന.
അതേസമയം വനിതാ ഡിവൈഎഫ്ഐ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആവശ്യപ്പെട്ടു. ഒരു മാസത്തിലധികമായി സംഭവം നടന്നിട്ടും സിപിഎം ഭരണ സ്വാധീനമുപയോഗിച്ച് ഒതുക്കി തീര്‍ക്കുവാനാണ് ശ്രമിച്ചതെന്നും പെണ്‍കുട്ടി ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും കേസ് എടുക്കാതെ പോലീസ് അലംഭാവം കാണിച്ചെന്നും നാഗേഷ് ആരോപിച്ചു. കുറ്റാരോപിതനായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നെന്നും അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളായി ബി.ജെ.പി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.












Click it and Unblock the Notifications