Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; സദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

Alleging that they were not allowed to celebrate Onam during work, a group of workers threw the Onam food in the garbage

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ആരവത്തിലാണ് സംസ്ഥാനം. കോളേജുകളിലും ജോലി സ്ഥലങ്ങളിലുമൊക്കെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഓണാഘോഷത്തിന്റെ പേരിൽ നടന്ന പലതരത്തിലുള്ള തർക്കങ്ങളുടെ വാർത്തകളും നമ്മൾ കേട്ടുകാണും. എന്നാൽ സാമൂ​ഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജോലി സമയത്ത് ഓണം ആഘോഷിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ‌‌തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. നിരവധിപേരാണ് തൊഴിലാളികൾഡ സ്വീകരിച്ച പ്രതിഷേധ മാർ​ഗത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തു വന്നിരിക്കുന്നത്.

ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ആയിരുന്നു പ്രതിഷേധം. തയാറാക്കിയ ചോറും കറികളും എയറോബിക് ബിന്നിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിൽ എറിഞ്ഞ് പ്രതിഷേധിച്ചത്.

Onam

കഴിക്കാനായി തയാറാക്കിയ ഓണസദ്യ ചോറും കറികളും ഇലയുമടക്കം മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലെറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ശനിയാഴ്ചയാണ് ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ആഘോഷം സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേം നൽകി.

ഇതേ തുടർന്നാണ് ജീവനക്കാർ പ്രതിഷേധിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിനെതിരെയുള്ള പ്രതിഷേധമെന്നാണ് സംഭവത്തെക്കുറിച്ച് യൂണിയന്റെ ന്യായീകരണം.

ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി

തൊഴിലാളികളുടെ ഈ പ്രവൃത്തിയെ വിമർശിച്ച് നിരവധിപേരാണ് രം​ഗത്തെത്തിയത്. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടാവുന്ന അതേ സമയത്ത് തൊഴിലാളികൾ ഇത്തരം ഒരു രീതി സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങൾ ഒരിക്കലും അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്നും ആണ് പ്രതികരണങ്ങൾ.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ

അതേസമയം, രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ആണ് സംസ്ഥാനം വീണ്ടും ഓണാഘോഷത്തിന് ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബർ ആറുമുതൽ 12 വരെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+